ചായ കുടിക്കാൻ പോയതിനാണോ യു.എ.പി.എ ചുമത്തിയതെന്ന് രമേശ് ചെന്നിത്തല
text_fieldsകോഴിക്കോട്: അലനും താഹക്കുമെതിരെ യു.എ.പി.എ ചുമത്തിയത് ചായ കുടിക്കാൻ പോയതിനാണോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരുവർക്കുമെതിരെ കേസെടുത്തത് പോലെയുള്ള നടപടി കേരളത്തിൽ ഇനി ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
പുസ്തകം വായിക്കുന്നത് എങ്ങനെ ഭീകരപ്രവർത്തനമാകുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീർ എന്നിവരോടൊപ്പം താഹയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. അതേസമയം, താഹയുടെ കുടുംബത്തിന് വീട് നവീകരിക്കാൻ സഹായധനമായി അഞ്ചുലക്ഷം രൂപ കൈമാറാൻ കെ.പി.സി.സി തീരുമാനിച്ചു.
യു.എ.പി.എ കേസിൽ കുറ്റാരോപിതനായ അലൻ ശുഹൈബും താഹ ഫസലും പത്തു മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. കടുത്ത ഉപാധികളോടെയാണ് കൊച്ചി എൻ.ഐ.എ കോടതി അലനും താഹയ്ക്കും ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.