മദ്യത്തിന്‍റെ വില വർധനവിന് പിന്നിൽ 200 കോടിയുടെ അഴിമതി; വിജിലൻസ് അന്വേഷണമെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: മദ്യത്തിന്‍റെ വിലവർധനവിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസ് ഡയറക്ടർക്ക് അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല കത്ത് നൽകി.
മുഖ്യമന്ത്രിയെ കൂടാതെ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ, ബെവ്കോ എം.ഡി. എന്നിവർക്കെതിരെയും അന്വേഷണം വേണമെന്നാണ് കത്തിലെ ആവശ്യം. ഡിസ്റ്റിലറി ഉടമകളുടെ സമ്മർദത്തെ തുടർന്നാണ് മദ്യവില കൂട്ടിയതെന്നും 200 കോടിയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും ചെന്നിത്തല പറയുന്നു.
അസംസ്കൃത വസ്തുക്കളുടെ വിലവർധിച്ചെന്ന ന്യായീകരണം തെറ്റാണ്. മാനദണ്ഡങ്ങളുടെയോ പഠനത്തിന്‍റെയോ അടിസ്ഥാനത്തിലല്ല വില വർധിപ്പിച്ചത്. ഡിസ്റ്റിലറി ഉടമകളുടെ സഹായിക്കാനാണ് സർക്കാർ നടപടിയെന്നും രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.