മുഖ്യമന്ത്രിയുടെ അംഗരക്ഷകർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പിണറായി വിജയന്റെ അംഗരക്ഷകർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് കെ. എസ്.യു പ്രവർത്തകാരെ ഭീകരമായി മർദിക്കുന്ന പൊലീസും സി.പി.എം ഗുണ്ടകളും പ്രതിഷേധിക്കുന്ന ബി.ജെ.പി ക്കാരോട് കരുതലോടെ പെരുമാറുന്നത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണെന്നും ചെന്നിത്തല പറഞ്ഞു.
ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകരെ മൃഗീയമായി കൈകാര്യം ചെയ്യുന്ന പൊലീസിന്റെയും ഗുണ്ടകളുടെയും വീര്യം പോരാത്തതു കൊണ്ടാണ് ഇന്നലെ മുഖ്യമന്ത്രിയുടെ അംഗരക്ഷകർ പ്രവർത്തകരെ തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. കായംകുളത്ത് ഭിന്നശേഷിക്കാരനായ ഡി.വൈ.എഫ്.ഐക്കാർ മർദ്ധിച്ച് അവശനാക്കിയതിനെ നോക്കി നിന്ന പൊലീസ് അയാളെ വലിച്ചിഴച്ച് കൊണ്ട് പോയത് നികൃഷ്ടമായ സംഭവമായിപ്പോയി.
സമനില തെറ്റിയ രീതിയിലാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകർ ആലപ്പുഴയിൽ പ്രവർത്തകരെ മർദിച്ചത്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു. അടുത്ത കാലത്ത് ബി.ജെ.പി യുവജന വിഭാഗങ്ങൾ നടത്തിയ ഒരു പ്രതിഷേധ സമരത്തിന്റെ നേർക്കു പോലും പോലീസ് ലാത്തി വീശാത്തത് മുഖ്യമന്ത്രിയുടെ പ്രത്യക നിർദേശുള്ളത് കൊണ്ടാണെന്ന് ചെന്നിത്തല പറഞ്ഞു.
സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തർധാര ദിനംപ്രതി സജീവമായിക്കൊണ്ടിരിക്കുന്നതിന്റെ അനന്തരഫലങ്ങളാണിതൊക്കെ. അത് കൊണ്ടാണല്ലോ ബി.ജെ.പിയുടെ ഘടകക്ഷിയായ ജെ.ഡി.എസിന്റെ മന്ത്രി കൃഷ്ണൻ കുട്ടി ഇപ്പോഴും മന്ത്രിസഭയിൽ തുടരാൻ പിണറായി അനുവദിച്ചിരിക്കുന്നത്. ഇൻറന്റെ നന്ദി ദേവഗൗഡ പരസ്യമായിട്ടാണ് പിണറായിയെ അറിയിച്ചതെന്നും ചെന്നിത്തല.
സമനില തെറ്റിയ പിണറായിയും പൊലീസും ഗുണ്ടകളും എത്ര മർദിച്ചാലും യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളെ അടിച്ചമർത്താമെന്ന് കരുതണ്ട. ഗവർണർക്കെതിരെ സ്വന്തം പാർട്ടിക്കാരെ പൊലീസ് സംരക്ഷണയിൽ കരിങ്കൊടി കാണിക്കാൻ പറഞ്ഞു വിടുകയും തനിക്കെതിരേയുള്ള പ്രതിഷേധങ്ങളെ അടിച്ചൊതുക്കുകയും ചെയ്യുന്ന പിണറായിയുടെ ഇരട്ടത്താപ്പ് ഒരിക്കലും അംഗീകരിക്കാൾ കഴിയില്ല.
പ്രവർത്തകരെ എത്തിച്ചത് കെ.പി.സി.സി സെക്രട്ടറി ജോബാണെന്ന് ആരോപിച്ച് ജോബിൻ്റെ വീടാക്രമിച്ച നടപടിയെ ചെന്നിത്തല ശക്തമായി അപലപിച്ചു. പിണറായി തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. ഇത്തരം പ്രവണത മുളയിലെ നുള്ളിയിച്ചെങ്കിൽ വലിയ വില നൽകേണ്ടി വരും.യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എങ്ങനെയും കൈകാര്യം ചെയ്ത് എന്നും സർവീസിൽ തുടരാമെന്ന് പൊലീസ് കരുത്തേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.