Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപമാനിച്ച്​...

അപമാനിച്ച്​ പുറത്താക്കിയെന്ന്​​ കാണിച്ച്​ സോണിയക്ക്​ ചെന്നിത്തലയുടെ കത്ത്​

text_fields
bookmark_border
ramesh chennithala
cancel

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന്​ അപമാനിച്ച് പുറത്താക്കിയെന്ന് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക് കത്തുനല്‍കി. രണ്ടുദിവസം മുമ്പ്​ നൽകിയ കത്തി​‍െൻറ വിവരം വെള്ളിയാഴ്ചയാണ്​ പുറത്തുവന്നത്. എന്നാല്‍, രമേശുമായി അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല.

പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി അപമാനിച്ചുവെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷക്ക് നല്‍കിയ കത്തില്‍ രമേശ്​ ചെന്നിത്തല ചൂണ്ടിക്കാട്ടിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍തന്നെ സ്ഥാനം ഒഴിയാന്‍ തയാറായിരുന്നു. നേതാക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് തുടർന്നത്​. ഒടുവില്‍ പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാന്‍ എത്തിയ ഹൈകമാന്‍ഡ് പ്രതിനിധികളും തന്നെ മാറ്റു​െമന്ന സൂചന തന്നില്ല. അവസാന നിമിഷം വരെ താന്‍ തുടരുമെന്ന സൂചന നല്‍കുകയും ചെയ്തു. മറിച്ചായിരുന്നുവെങ്കിൽ സ്വയം മാറിനിൽക്കാനാവുമായിരുന്നു. പകരം അപമാനിച്ച് പുറത്താക്കുകയായിരുന്നുവെന്നാണ് കത്തില്‍ വിശദീകരിച്ചിട്ടുള്ളതെന്നാണ് സൂചന.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ശക്തമായ പ്രവര്‍ത്തനം കാഴ്ച​െവച്ചുവെന്നുതന്നെയാണ് വിശ്വാസം. പലപ്പോഴും സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാനും തീരുമാനങ്ങള്‍ തിരുത്താനും വരെ കഴിഞ്ഞിരുന്നു. സര്‍ക്കാറിനെതിരെ ശക്തമായ പോരാട്ടമാണ് നടത്തിയത്. അതിനു വേണ്ടത്ര പിന്തുണ പാര്‍ട്ടിയില്‍നിന്ന്​ ലഭിച്ചില്ലെന്നും കത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെന്ന് അറിയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaSonia Gandhiopposition leader
News Summary - Ramesh Chennithala writes to Sonia Gandhi says Felt humiliated over election of new opposition leader
Next Story