കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടികൾ കേരളത്തിലെ സമാധാനം തകർക്കുന്നു: ചെന്നിത്തല
text_fieldsതിരുവനന്തപുരം: കേരളത്തിലെ സമാധാനം തകർക്കാൻ കേന്ദ്രം ഭരിക്കുന്ന പാർട്ടിയും കേരളം ഭരിക്കുന്ന പാർട്ടിയും ഒരുമിച്ച് ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലെ മീഡിയ റൂമിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിലെ അക്രമങ്ങൾ സമാധാന പ്രിയരായ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ആർ.എസ്.എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നിസാരവൽക്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കണ്ണൂരിൽ സമാധാനം പുന:സ്ഥാപിക്കാനുള്ള ബാധ്യത സർക്കാരിനാണ്. ദൗർഭാഗ്യവശാൽ സർക്കാർ അക്രമങ്ങൾ നോക്കിനിൽക്കുന്നു. സർക്കാരിന്‍റെ വാക്കുകേട്ട് പോലീസ് അക്രമത്തിന് പച്ചക്കൊടി കാണിക്കുകയാണ്. പോലീസ് രാഷ്ട്രീയം നോക്കി നടപടി സ്വീകരിക്കുന്നതാണ് അക്രമങ്ങൾ തുടർക്കഥയാകാൻ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പയ്യന്നൂരിൽ ആർ.എസ്.എസ് നേതാവിനെ കൊലപ്പെടുത്തിയത് സി.പി.എം നേതൃത്വത്തിന്‍റെ അറിവോടെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിൽ ബി.ജെ.പിയെ വളർത്തുന്നത് സി.പി.എമ്മാണെന്നും പോലീസ് ഇതിന് കൂട്ടുനിൽക്കുന്നത് ലജ്ജാവഹമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.