ചിരിക്കുന്ന, ഭയമില്ലാതെ അടുത്തുപോകാൻ കഴിയുന്ന നേതാക്കളുള്ള പാർട്ടി -പിഷാരടി ഐശ്വര്യ കേരള യാത്രയിൽ
text_fieldsഹരിപ്പാട്: നടനും സംവിധായകനും മിമിക്രി ആർട്ടിസ്റ്റുമായ രമേഷ് പിഷാരടിയും താര സംഘടന അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവും കോൺഗ്രസിലേക്ക്. െചാവ്വാഴ്ച രാത്രി ഒമ്പതോടെ ഹരിപ്പാട് മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര വേദിയിലാണ് കോൺഗ്രസ് പ്രവേശ പ്രഖ്യാപനം നടത്തിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ തുടങ്ങിയവർ ബൊക്കെ നൽകി ഇരുവരെയും സ്വീകരിച്ചു.
ചിരിക്കുന്ന മുഖമുള്ള, ഭയമില്ലാതെ അടുത്തുപോകാൻ കഴിയുന്ന നേതാക്കളുള്ള ഈ പാർട്ടിയോടൊപ്പം ഞാനുണ്ട്. നമ്മുടെ മുന്നോട്ടുള്ള പോക്കിന് അടുത്തത് എന്തുതന്നെയായാലും റൈറ്റ് തന്നെയാണ് -രമേശ് പിഷാരടി പറഞ്ഞു. പൂർണ മനസ്സോടെ പാർട്ടിയിൽ ഉണ്ടാകും. കോൺഗ്രസിെൻറ വിജയം ഇന്ത്യയുടെ നിലനിൽപിന് ആവശ്യമാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് ഒരു പാട് പേർ ചോദിക്കുന്നുണ്ട്. സ്ഥാനാർഥിയാകാനില്ല. സുഹൃത്തായ ധർമജന് സീറ്റ് നൽകിയാൽ പ്രവർത്തിക്കുമെന്നും പിഷാരടി വ്യക്തമാക്കി.
ഉമ്മൻ ചാണ്ടിയുടെ ശബ്ദം അനുകരിച്ചിട്ടുണ്ടെങ്കിലും 24 മണിക്കൂറിൽ 20 മണിക്കൂറും പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനുള്ള മനസ്സുള്ളവർക്കേ ജീവിതം അനുകരിക്കാൻ കഴിയൂ. ഉമ്മൻ ചാണ്ടിയുടെ ശബ്ദം അനുകരിക്കണമെന്ന് സദസ്സിൽ നിന്നും ആവശ്യമുയർന്നപ്പോൾ പണ്ടത്തെപ്പോലയല്ല അദ്ദേഹം ഇന്ന് തെൻറ നേതാവാണ്, അതുകൊണ്ട് അനുവാദമുണ്ടെങ്കിലേ ശബ്ദം അനുകരിക്കൂ എന്ന് പിഷാരടി പറഞ്ഞു. ഇതുകേട്ട് ഉമ്മൻ ചാണ്ടി ആംഗ്യത്തിലൂടെ അനുവാദം നൽകിയത് വേദിയിലും സദസ്സിലും ചിരി പടർത്തി.
മാധ്യമങ്ങൾ താൻ കോൺഗ്രസിലേക്ക് എന്നാണ് പറയുന്നതെന്നും എന്നാൽ താൻ പഴയ കോൺഗ്രസുകാരനാണെന്നും ഇടവേള ബാബു പ്രസംഗത്തിൽ പറഞ്ഞു. കെ.എസ്.യു സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. പലരും കോൺഗ്രസ് അനുഭാവികളാണ്, അവർ പറയുന്നില്ല എന്നു മാത്രമേയുള്ളൂ. അത് പറയാനുള്ള അവസരമാണ് ഇപ്പോൾ വന്നിട്ടുള്ളത്. അതിനുവേണ്ടി തന്നെയാണ് ഈ വേദിയിൽ വന്നത് -ഇടവേള ബാബു വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.