റംസിയുടെ ആത്മഹത്യ; മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ നടിക്കും ഭർത്താവിനും നോട്ടീസ്
text_fieldsകൊച്ചി: വിവാഹ വാഗ്ദാനത്തിൽനിന്ന് കാമുകൻ പിന്മാറിയതിനെ തുടർന്ന് കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത കേസിൽ മുൻകൂർ ജാമ്യം ലഭിച്ച സീരിയൽ നടി ലക്ഷ്മി പി. പ്രമോദിനും ഭർത്താവ് വടക്കേവിള സ്വദേശി അസറുദ്ദീനും ഹൈകോടതിയുടെ നോട്ടീസ്.
ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ച ഒക്ടോബർ പത്തിലെ കൊല്ലം സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജിയിലാണ് നോട്ടീസ് ഉത്തരവായത്. ആവശ്യപ്പെടുേമ്പാൾ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥ മരവിപ്പിക്കുകയും ചെയ്തു.
ഏഴ് വർഷത്തോളം പ്രണയിച്ച അസറുദ്ദീെൻറ സഹോദരൻ ഹാരിസ് വിവാഹ നിശ്ചയത്തിന് ശേഷം തന്നെ ഒഴിവാക്കി വേറെ വിവാഹത്തിന് മുതിർന്നതിെൻറ വേദനയിൽ സെപ്റ്റംബർ മൂന്നിന് യുവതി തൂങ്ങിമരിച്ചെന്നാണ് കേസ്.
സെപ്റ്റംബർ ഏഴിന് അറസ്റ്റിലായ ഒന്നാം പ്രതി ഹാരിസ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിക്കുകയും അതിനായി കൊണ്ടുപോവുകയും ചെയ്ത ഇരുവരും വിവാഹത്തിൽനിന്ന് പിന്മാറാൻ റംസിയെ പ്രേരിപ്പിച്ചതായും സർക്കാറിെൻറ ഹരജിയിൽ പറയുന്നു.
ഗുരുതരമായ ഈ ആരോപണങ്ങളൊന്നും പരിഗണിക്കാതെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാവാത്തപക്ഷം തെളിവ് നശിപ്പിക്കാൻ ഇടയുണ്ടെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.