ആരേയും വ്യക്തിപരമായി ആക്ഷേപിക്കുന്നത് എൻെറ പ്രവർത്തന ശൈലിയല്ല -രമ്യ ഹരിദാസ്
text_fieldsകോഴിക്കോട്: തൻെറ പേരിലുള്ള വ്യാജ പ്രൊഫൈലിൽ നിന്ന് താൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് വരുന ്നതെന്ന് ആലത്തൂർ ലോകസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസ്. രമ്യ വിജയിച്ചതോടെ തന്നെ പരിഹസിച്ച അധ്യാപികയായ ദീപ നിശാന്തിനെതിരെ ‘ടീച്ചർക്ക് നന്ദി’ എന്ന് ഹാസ്യാത്മകമായ പോസ്റ്റ് രമ്യ ഹരിദാസിൻെറ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ വന്നിരുന്നു. എന്നാൽ ഇൗ പോസ്റ്റ് പ്രത്യക്ഷപ്പെട്ട അക്കൗണ്ട് തേൻറതല്ലെന്നും അത് ദൗർഭാഗ്യകരമായിപ്പോയെന്നും വ്യക്തമാക്കിയിരിക്കുകയാണ് രമ്യ.
ആരേയും വ്യക്തിപരമായി ആക്ഷേപിക്കാനല്ല ആലത്തൂരിലെ ജനങ്ങൾ ഇത്രേം വലിയൊരു സ്നേഹം നൽകിയതെന്ന പൂർണ്ണ ബോധ്യം തനിക്കുണ്ട്. അത് തൻെറ പൊതുപ്രവർത്തനത്തിൻെറ ശൈലിയല്ല. പല ആക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കുമുള്ള മറുപടി കൂടിയായിരുന്നു തൻെറ വിജയം. അതുകൊണ്ട് തന്നെ ആരേയും ആക്ഷേപിക്കാനോ പരിഹസിക്കാനോ ഇല്ലെന്നും ഇത്തരത്തിലുള്ള എല്ലാ പ്രൊഫൈലുകളും പേജുകളും ദയവായി അത് ഉപയോഗിക്കുന്നവർ പിൻവലിക്കണമെന്നും രമ്യ ഹരിദാസ് തൻെറ ഫേസ്ബുക്ക് പേജിലൂടെ അഭ്യർത്ഥിച്ചു.
ആലത്തൂരിന് വേണ്ടി നമ്മുക്ക് ഒന്നിച്ചു മുന്നേറാമെന്നും ഒരിക്കൽ കൂടി വാക്കുകൾക്ക് അതീതമായ നന്ദി അറിയിക്കുന്നുവെന്നും പറഞ്ഞാണ് രമ്യ ഹരിദാസ് േഫസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്. താൻ ഉപയോഗിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടിേൻറയും പേജിേൻറയും ലിങ്കുകളും രമ്യ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.