രമ്യ ഹരിദാസ് എം.പി വോട്ട് ചെയ്യാനെത്തിയത് വീൽചെയറിൽ
text_fieldsകുറ്റിക്കാട്ടൂർ (കോഴിക്കോട്): കുളിമുറിയിൽ വീണ് കാലിന് പരിക്കേറ്റ് ചികിത്സയിലുള്ള രമ്യ ഹരിദാസ് എം.പി വീൽചെയറിൽ വോട്ട് ചെയ്യാനെത്തി. തെൻറ ലോക്സഭ മണ്ഡലമായ ആലത്തൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു എം.പി. സ്വന്തം നാടായ പെരുവയൽ ഗ്രാമപഞ്ചായത്ത് 15ാം വാർഡിൽ എ.ഡബ്ല്യു.എച്ച് എൻജിനീയറിങ് കോളജിലെ ബൂത്ത് ഒന്നിലായിരുന്നു വോട്ട്. ഇടതുകാലിന് പ്ലാസ്റ്ററിട്ട ഇവർ മാതാവ് രാധയോടൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്.
തിങ്കളാഴ്ച രാവിലെ കുറ്റിക്കാട്ടൂരിലെ വീട്ടിലെത്തിയ എം.പി വോട്ട് രേഖപ്പെടുത്തി ഉച്ചയോടെതന്നെ ആലത്തൂരിലേക്ക് തിരിച്ചുപോയി. നവംബർ ആറിന് രാത്രിയാണ് കുളിമുറിയിൽ വീണ് കാലിന് പരിക്കേറ്റത്. നവംബർ ഒമ്പതിന് കോയമ്പത്തൂരിലെ ആശുപതിയിൽവെച്ച് ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്നുവെങ്കിലും ആലത്തൂരിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും വീൽചെയറിൽ പ്രചാരണത്തിനിറങ്ങിയിരുന്നു. ഇടത് ദുർഭരണത്തിനെതിരെ സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമാണ് നിലനിൽക്കുന്നതെന്നും അതിനാൽ യു.ഡി.എഫ് വമ്പിച്ച മുന്നേറ്റം നടത്തുമെന്നും രമ്യ ഹരിദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.