Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകല്ലേറിൽ പരിക്കേറ്റ...

കല്ലേറിൽ പരിക്കേറ്റ രമ്യ ഹരിദാസ് ആശുപത്രി വിട്ടു

text_fields
bookmark_border
Ramya-Haridas
cancel

തൃശൂർ: ​െതരഞ്ഞെടുപ്പ് പ്രചാരണ കലാശക്കൊട്ടിനിടെ പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിലായിരുന്ന ആലത ്തൂർ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ആശുപത്രി വിട്ടു. നാടായ കുന്ദമംഗലത്ത്​ എത്തി​ വോട്ട് ചെയ്യാൻ​ വിടുതൽ വാങ് ങുകയായിരുന്നു. ചൊവ്വാഴ്​ച വോട്ട് രേഖപ്പെടുത്തി തിരിച്ചെത്തും.

ആലത്തൂരിൽവെച്ച്​ പ്രചാരണം തീർത്ത്​ മടങ്ങുകയായിരുന്ന യു.ഡി.എഫ് സംഘത്തിന് നേരെ ഇടത് മുന്നണി പ്രവർത്തകർ കല്ലെറിഞ്ഞെന്നാണ് യു.ഡി.എഫ് ആരോപണം. അനിൽ അക്കര എം.എൽ.എക്കും പരിക്കേറ്റിരുന്നു. ആക്രമണം നടന്നപ്പോൾ പൊലീസ് നിസംഗത പാലിച്ചതായി പരാതി ഉയർന്നു. ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രമ്യയെയും അനിൽ അക്കരയെയും രാത്രിയാണ് മുളങ്കുന്നത്ത​ുകാവ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

അതിനിടെ, യു.ഡി.എഫ് പ്രവര്‍ത്തകരുടെ കല്ലേറിലാണ്​ രമ്യക്ക്​ പരിക്കേറ്റതെന്ന്​ പറയുന്ന വീഡിയോ പുറത്ത്​ വന്നിട്ടുണ്ട്​. കല്ലെറിയുന്ന കോൺഗ്രസ്​ പ്രവർത്തകരോട്​ ‘ചതിക്കല്ലെടാ’ എന്ന്​ അനിൽ അക്കര എം.എൽ.എ അലറി ​വിളിക്കുന്ന ദൃശ്യവും വീഡിയോയിലുണ്ട്​.

രമ്യയെ പി.ടി. തോമസ് എം.എൽ.എ, ടി.വി. ചന്ദ്രമോഹൻ, പി.എ. മാധവൻ, ഡി.സി.സി നേതാക്കളായ രാജേന്ദ്രൻ അരങ്ങത്ത്, കെ. അജിത് കുമാർ, ജിജോ കുരിയൻ എന്നിവർ സന്ദർശിച്ചു. കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFkerala newsAlathurRamya haridas
News Summary - Ramya Haridas- UDF- Kerala news
Next Story