പ്രാർഥനക്ക് നേതൃത്വം നൽകാൻ ഉത്തരേന്ത്യൻ ഇമാമുമാരും
text_fieldsകോഴിക്കോട്: റമദാനിലെ പ്രാർഥനകൾക്ക് നേതൃത്വം നൽകാൻ ഉത്തരേന്ത്യയിൽ നിന്നുള്ള ഇമാമുമാർ ഇത്തവണയും സജീവം. ഖുർആൻ മുഴവൻ മനഃപാഠമാക്കിയ യുവാക്കളാണ് റമദാനിൽ പള്ളികൾ തേടി സംസ്ഥാനത്ത് എത്തിയത്. നിരവധി പള്ളികളിൽ ഇമാമുമാരായി റമദാൻ തുടങ്ങുന്നതിന് മുെമ്പ ഇവർ സ്ഥാനം പിടിച്ചു.
ചിലർ ദീർഘ നമസ്കാരമായ തറാവീഹിന് നേതൃത്വം നൽകുേമ്പാൾ മറ്റു ചിലർ അഞ്ച് നേരവും ഇമാമുമാരായി സേവനം അനുഷ്ഠിക്കുന്നു. കഴിഞ്ഞ വർഷം ഇമാമുമാരായി നിന്നവർ ഇത്തവണയും എത്തിയിട്ടുണ്ട്. ചിലർ പുതിയ ഇമാമുമാരുമായാണ് ഇത്തവണ വന്നത്. കഴിഞ്ഞതവണ വന്ന് കുറച്ച് മലയാളം പഠിച്ചവരാണ് മഹല്ല് കമ്മിറ്റികളുമായി ആശയവിനിമയം നടത്തുന്നത്. ഉർദു ഭാഷ മാത്രം അറിയുന്നവർ നാട്ടിലെ ഉർദു അറിയാവുന്നവരുമായും ബന്ധപ്പെടുന്നു.
റമദാനിൽ പള്ളികളിൽ എത്തി മറ്റു മാസങ്ങളിൽ ജോലി സ്ഥിരപ്പെടുത്തുന്നവരുമുണ്ട്. ആകർഷകമായ ഖുർആൻ പാരായണവും സ്ഥിരമായി പള്ളികളിൽ സാന്നിധ്യമുണ്ടാകുമെന്നതുമാണ് ഇവർക്ക് ഡിമാൻഡ് കൂട്ടുന്നത്. വിശ്വാസികൾ കൈയഴിഞ്ഞ് സഹായിക്കുന്നതിനാൽ സകാത്തിലൂടെയും ധർമത്തിലൂടെയും സാമ്പത്തികമായും ഇവർക്ക് റമദാൻ ആശ്വാസമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.