രഞ്ജിത് വധം: ആയുധം കണ്ടെത്തി
text_fieldsആലപ്പുഴ: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ കുറ്റകൃത്യത്തിനുശേഷം പ്രതികൾ ഒളിപ്പിച്ച ആയുധം കണ്ടെത്തി.
ആലപ്പുഴ ഇരവുകാട് ഭാഗത്തെ പറമ്പിൽനിന്നും സമീപത്തെ തോട്ടിൽനിന്നുമാണ് രണ്ട് വടിവാളുകൾ വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ഡി.വൈ.എസ്.പി എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.
ഡിസംബർ 19ന് ആറുബൈക്കുകളിലായി എത്തിയ 12 അംഗ സംഘമാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ പ്രതികളുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അന്വേഷണം അവസാനഘട്ടത്തിലാണെന്നാണ് പൊലീസ് നൽകുന്ന സൂചന. എന്നാൽ, പ്രതികൾക്ക് വ്യാജസിം കാർഡ് എടുത്തുനൽകിയതിനും തെളിവ് നശിപ്പിക്കൽ അടക്കമുള്ളവ സഹായം നൽകിയവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിരുന്നു.
ഇതുവരെ 18പേരാണ് അറസ്റ്റിലായത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. ഷാൻവധക്കേസിൽ ഗൂഢാലോചനയിൽ പങ്കാളികളായ രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. ഇതുവരെ നേരിട്ട് പങ്കാളികളായ അഞ്ചുപേരടക്കം 18പേരാണ് അറസ്റ്റിലായത്. ഈ കേസിൽ മൂന്ന് പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.