Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരഞ്ജിത് വധം: രണ്ട്...

രഞ്ജിത് വധം: രണ്ട് ബൈക്കുകളും വാളും പൊലീസ് കണ്ടെടുത്തു

text_fields
bookmark_border
renjith murder
cancel

മണ്ണഞ്ചേരി: ആലപ്പുഴയിൽ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ബൈക്കുകളും വാളും പൊലീസ് കണ്ടെത്തി. മണ്ണഞ്ചേരി അമ്പനാകുളങ്ങര മച്ചിനാട് ആളൊഴിഞ്ഞ പുരയിടത്തിൽ വച്ചിരുന്ന ബൈക്കുകളണ് കണ്ടെത്തിയത്.

കന്നിട്ടപറമ്പ് പാലത്തിന് സമീപത്തെ തോട്ടിൽ നിന്നാണ് വാൾ കണ്ടെടുത്തത്. രഞ്ജിത് കൊലപാതക കേസിൽ അറസ്റ്റിലായ പ്രതിയുടെ വീടിന് സമീപത്താണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

ഞായറാഴ്ച രാവിലെയാണ് ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. വെള്ളക്കിണറിലെ വീട്ടിൽ നിന്ന് പ്രഭാതസവാരിക്ക് പുറപ്പെടുമ്പോഴായിരുന്നു ആക്രമണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Policealappuzha murderRanjith murder
News Summary - Ranjith murder: Police recover two bikes and a sword
Next Story