രഞ്ജിത് ശ്രീനിവാസൻ വധം: 15 പ്രതികൾ ജാമ്യ ഹരജി നൽകി
text_fieldsകൊച്ചി: ബി.ജെ.പി നേതാവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. രഞ്ജിത് ശ്രീനിവാസനെ വധിച്ച കേസിലെ 15 പ്രതികൾ ഹൈകോടതിയിൽ ജാമ്യ ഹരജി നൽകി.
ഒന്നു മുതൽ 15 വരെ പ്രതികളായ നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം എന്ന അബ്ദുൽ കലാം, അബ്ദുൽ കലാം, സഫറുദ്ദീൻ, മൻഷാദ്, ജസീബ് രാജ, നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, പൂവത്തിങ്കൽ ഷാജി, ഷെർനാസ് അഷറഫ് എന്നിവരാണ് ഹരജി നൽകിയത്. 2021 ഡിസംബർ 19നാണ് രഞ്ജിത്തിനെ വീട്ടിൽ കയറി പോപുലർ ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയത്.
എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കൊലപ്പെടുത്തിയതിന് പ്രതികാരമെന്ന നിലക്കാണ് രഞ്ജിത്തിനെ വധിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. നിരപരാധികളാണെന്നും ഒരു വർഷത്തിലേറെയായി ജയിലിലാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികളുടെ ജാമ്യ ഹരജി. ജാമ്യാപേക്ഷ മാവേലിക്കര അഡീ. സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. കേസിലെ 35 പ്രതികളിൽ ഇവരും 29ാം പ്രതിയും ഒഴികെയുള്ളവർക്ക് ജാമ്യം ലഭിച്ചതായും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.