രണ്‍ജിത്ത് ശ്രീനിവാസന്‍ വധം: പ്രതികളെ ഇന്ന് കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും
text_fieldsമാവേലിക്കര: ബി.ജെ.പി നേതാവ് രണ്‍ജിത്ത് ശ്രീനിവാസനെ (41) കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെള്ളിയാഴ്ച മാവേലിക്കര കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും. വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈകോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികളെ നേരിട്ട് കോടതിയില്‍ ഹാജരാക്കി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നത്.
15 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയില്‍ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് കിഴക്കേ ജുമാമസ്‌ജിദിന് തെക്ക് വടക്കേച്ചിറപ്പുറം വീട്ടില്‍ അജ്‌മല്‍, ആലപ്പുഴ വെസ്‌റ്റ് മുണ്ടുവാടക്കല്‍ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് വീട്ടില്‍ മുഹമ്മദ് അസ്ലം, ചാറവേലില്‍ വീട്ടില്‍ മണ്ണഞ്ചേരി അബ്ദുൽകലാം (സലാം പൊന്നാട്), മണ്ണഞ്ചേരി അടിവാരം ദാറുസബീന്‍ വീട്ടില്‍ അബ്ദുൽ കലാം, ആലപ്പുഴ വെസ്‌റ്റ് തൈവേലിക്കകം സഫറുദ്ദീന്‍, മണ്ണഞ്ചേരി ഉടുമ്പിത്തറ വീട്ടില്‍ മന്‍ഷാദ്,
ആലപ്പുഴ വെസ്‌റ്റ് കടവത്തുശ്ശേരിച്ചിറയില്‍ വീട്ടില്‍ ജസീബ്‌രാജ, മുല്ലക്കല്‍ വട്ടക്കാട്ടുേശ്ശരി നവാസ്, കോമളപുരം തയ്യില്‍ വീട്ടില്‍ സെമീര്‍, മണ്ണഞ്ചേരി നോര്‍ത്ത് ആര്യാട് കണക്കൂര്‍ ക്ഷേത്രത്തിനുസമീപം കണ്ണറുകാട് നസീര്‍, മണ്ണഞ്ചേരി ചാവടിയില്‍ സക്കീര്‍ ഹുസൈന്‍, മണ്ണഞ്ചേരി തെക്കേവെളിയില്‍ ഷാജി (പൂവത്തില്‍ ഷാജി), മുല്ലയ്‌ക്കല്‍ നൂറുദ്ദീന്‍ പുരയിടത്തില്‍ ഷെര്‍നാസ് അഷ്റഫ് എന്നിവരാണ് പ്രതികള്‍.
കോടതിയില്‍ കഴിഞ്ഞദിവസം പ്രതികളെ ഹാജരാക്കിയപ്പോഴും പ്രതികള്‍ക്കുവേണ്ടി അഭിഭാഷകര്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതി നിയോഗിച്ച അഭിഭാഷകനാണ് പ്രതികള്‍ക്കായി ഹാജരായത്.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19നാണ് രണ്‍ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.