രഞ്ജിത് ശ്രീനിവാസൻ വധം: 15 പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി
text_fieldsആലപ്പുഴ: ബി.ജെ.പി നേതാവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. രഞ്ജിത് ശ്രീനിവാസനെ വധിച്ച കേസിൽ 15 പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് ജാമ്യാപേക്ഷകൾ തള്ളിയത്.
2021 ഡിസംബർ 19ന് രാവിലെയാണ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. പ്രതികളുടെ അഭിഭാഷകർക്ക് സുരക്ഷ ഉറപ്പാക്കാൻ കോടതി പരിസരത്ത് പൊലീസിനെ വിന്യസിക്കണമെന്ന് ഹൈകോടതി ഇന്നലെ നിർദേശം നൽകിയിരുന്നു. വിചാരണസമയത്ത് മതിയായ പൊലീസ് സംരക്ഷണം നൽകണമെന്നും ആലപ്പുഴ ജില്ല പൊലീസ് മേധാവിക്കാണ് നിർദേശം നൽകിയത്.
ആലപ്പുഴ ബാറിലെ അഭിഭാഷകനായ രഞ്ജിത് ശ്രീനിവാസനെ വധിച്ച കേസിൽ വിചാരണയുമായി സഹകരിക്കില്ലെന്ന് ബാറിലെ അഭിഭാഷകർ തീരുമാനിച്ചതിനാൽ പ്രതികളുടെ അപേക്ഷ കണക്കിലെടുത്ത് വിചാരണ നടപടി മാവേലിക്കര അഡീ. സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, മാവേലിക്കര കോടതിയിലെ അഭിഭാഷകരും സഹകരിക്കുന്നില്ലെന്നും ചില അഭിഭാഷകർ സുരക്ഷ സംബന്ധിച്ച ആശങ്ക പ്രകടിപ്പിച്ചെന്നും പ്രതികൾ ഹൈകോടതിയെ അറിയിച്ചതോടെയാണ് അഭിഭാഷകർക്ക് സുരക്ഷ ഉറപ്പാക്കാൻ ഇന്നലെ കോടതി നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.