രൺജിത് ശ്രീനിവാസൻ വധക്കേസിലെ ശിക്ഷ ഇങ്ങനെ
text_fields1. അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസിൽ മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി വിധിക്കു ശേഷം പ്രതികളെ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നു 2. കൊല്ലപ്പെട്ട രൺജിത് ശ്രീനിവാസൻ
ആലപ്പുഴ: രൺജിത് ശ്രീനിവാസൻ വധക്കേസിലെ പ്രതികൾക്ക് വധശിക്ഷക്കുപുറമെ ജീവപര്യന്തം തടവും പിഴയും ശിക്ഷിച്ചിട്ടുണ്ട്. ഒന്നു മുതൽ ഒമ്പതു വരെയുള്ള പ്രതികൾക്കും 11 മുതൽ 15 വരെയുമുള്ള പ്രതികൾക്കും ഐ.പി.സി 143 വകുപ്പ് പ്രകാരം ആറു മാസം തടവ്, ഐ.പി.സി 147 വകുപ്പ് പ്രകാരം രണ്ടു വർഷം തടവ്, 148 വകുപ്പ് പ്രകാരം മൂന്നു വർഷം തടവ്, ഒന്നു മുതൽ എട്ടുവരെ പ്രതികൾക്ക് 449, 149 എന്നിവ പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴ.
ഒമ്പത്, 11, 12 പ്രതികൾക്ക് 447, 149 പ്രകാരം മൂന്നു മാസം തടവും 500 രൂപ പിഴയും, ഒന്ന്, അഞ്ച്, ഒമ്പത്, 11, 12 പ്രതികൾക്ക് 427, 149 വകുപ്പുകൾ പ്രകാരം രണ്ടു വർഷം തടവ്, ഒന്നു മുതൽ എട്ടു വരെ പ്രതികൾക്ക് 506 (2) അനുസരിച്ച് ഏഴു വർഷം തടവ്, ഒമ്പത്, 11, 15 പ്രതികൾക്ക് 201, 145 വകുപ്പുകൾ പ്രകാരം ഏഴു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ഒന്നു മുതൽ ഒമ്പതു വരെയും 11,12 പ്രതികൾക്കും 27 ആംസ് ആക്ട് പ്രകാരം ഏഴു വർഷം തടവ്.
ഒന്നു മുതൽ എട്ട്, ഒമ്പത്, 11, 12 പ്രതികൾക്ക് 302, 149 വകുപ്പ് പ്രകാരം വധശിക്ഷ, ഒരു ലക്ഷം പിഴ, 13 മുതൽ 15 വരെ പ്രതികൾക്ക് 302, 149 (20 ബി - ക്രിമിനൽ ഗൂഢാലോചന) പ്രകാരം വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും എട്ടാം പ്രതിക്ക് 324, 149 വകുപ്പുകൾ പ്രകാരം മൂന്നു വർഷം തടവും 5000 രൂപ പിഴയും രണ്ടും ഏഴും എട്ടും പ്രതികൾക്ക് 323 വകുപ്പ് പ്രകാരം ഒരു വർഷം തടവും 1000 രൂപ പിഴയും ഒന്നു മുതൽ എട്ടു വരെ പ്രതികൾക്ക് 341 വകുപ്പ് അനുസരിച്ച് ഒരു മാസം തടവ് എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിയിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.