റാങ്കിന്റെ തിളക്കത്തിൽ ഇവർ...
text_fieldsറാങ്കിെൻറ മധുരം ജയദേവിെൻറ അമ്മവീട്ടിലും
കോട്ടയം: സിവിൽ സർവിസ് പരീക്ഷയിലെ അഞ്ചാംറാങ്കിെൻറ മധുരം ഏറ്റുമാനൂരിലെ 'ഉദയന'യിലും. ശക്തിനഗർ പി.െക.ബി റോഡ് 'ഉദയന'യിൽ രോഷ്നിയുടെയും തൃശൂർ സ്വദേശി സതീശെൻറയും മകനാണ് അഞ്ചാംറാങ്ക് നേടിയ സി.എസ്. ജയദേവ്. ആദ്യതവണ പ്രിലിമിനറി പരീക്ഷയിൽ വിജയിച്ചിരുന്നില്ല. വീണ്ടും പരിശ്രമിച്ചാണ് മിന്നുംജയം നേടിയത്. വർഷങ്ങളായി കുടുംബസമേതം ബംഗളൂരുവിലാണ് ഇവർ താമസിക്കുന്നത്. രോഷ്നിയും സതീശനും അവിടെ എൻജിനീയർമാരാണ്. നാലുവയസ്സുവരെ ജയദേവ് ഏറ്റുമാനൂരിലായിരുന്നു. ഏറ്റുമാനൂരിലെ വീട്ടിൽ രോഷ്നിയുടെ മാതാപിതാക്കളായ ശിവനും സരളയുമാണുള്ളത്. വിവരം അറിഞ്ഞ് ആഹ്ലാദത്തിലാണ് ഇരുവരും.
സന്തോഷനിമിഷങ്ങളിൽ സഹോദരിക്കൊപ്പം അശ്വതി ശ്രീനിവാസ്
കോട്ടയം: ''അത്രയേറെ ആഗ്രഹിച്ചിരുന്നു, അതിനാൽ പിന്നാലെതന്നെ കൂടുകയായിരുന്നു. ഒടുവിൽ കിട്ടി. ഇനി കേരള കാഡറിൽ ലഭിക്കുമോയെന്നതാണ് ആശങ്ക'' -സിവിൽ സർവിസ് പരീക്ഷയിൽ 40ാം റാങ്ക് സ്വന്തമാക്കിയ അശ്വതി ശ്രീനിവാസിെൻറ വാക്കുകൾക്ക് സന്തോഷവേഗം. സിവിൽ സർവിസെന്ന സ്വപ്നം കൈപ്പിടിയിലൊതുങ്ങിയ വിവരം കൊല്ലം കടപ്പാക്കട സ്വദേശിനിയായ അശ്വതി അറിയുന്നത് കോട്ടയം ബേക്കർ ഹില്ലിലെ സഹോദരി ഡോ. അപർണയുടെ വീട്ടിലിരുന്നാണ്.
എം.ബി.ബി.എസ് പൂർത്തിയാക്കിയ അശ്വതി നാലാംതവണ പരീക്ഷയെഴുതിയാണ് 40ാം റാങ്കെന്ന മികച്ച നേട്ടം കൊയ്തത്.സംസ്ഥാനതലത്തിൽ മൂന്നാമതാണ്. കെ.എസ്.ഇ.ബി റിട്ട. എൻജിനീയർ കടപ്പാക്കട ഭാവന നഗർ മുല്ലശ്ശേരിൽ പി. ശ്രീനിവാസെൻറയും കാസർകോട് സി.പി.സി.ആർ.ഐ മുൻ ഗവേഷക ഡോ. എസ്. ലീനയുടെയും മകളാണ്.
സഫ്നയുടെ വിജയത്തിന് ക്വാറൻറീൻ തിളക്കം
തിരുവനന്തപുരം: ആദ്യ ശ്രമത്തിൽതന്നെ 45ാം റാങ്ക്, അതും ഓൾ ഇന്ത്യ സിവിൽ സർവിസിൽ. ഫലം പുറത്തുവന്നതിെൻറ ആഹ്ലാദത്തിലാണ് സഫ്ന നസറുദ്ദീൻ (23) ഇപ്പോഴും. രണ്ടുവർഷത്തെ പ്രയത്നത്തിലാണ് ഈ നേട്ടം. പേയാട് പ്ലാവില ഫർസാന മൻസിലിൽ മുൻ സ്പെഷൽ ബ്രാഞ്ച് എസ്.ഐ ഹാജ നസറുദ്ദീെൻറയും എംപ്ലോയ്മെൻറ് ഓഫിസ് ജീവനക്കാരി റംലയുടെയും മൂന്ന് പെൺമക്കളിൽ ഇളയവളാണ് സഫ്ന.
പത്താം ക്ലാസുവരെ പേരൂർക്കട കേന്ദ്രീയവിദ്യാലയത്തിലായിരുന്നു പഠനം. സാമൂഹികശാസ്ത്രത്തോടും അൽപം രാഷ്ട്രീയത്തോടും കമ്പമുള്ളതുകൊണ്ടുതന്നെ പ്ലസ് വൺ, പ്ലസ് ടു ഹ്യുമാനിറ്റീസായിരുന്നു എടുത്തത്. ഉയർന്ന മാർക്ക് നേടിയിട്ടും ഹ്യുമാനിറ്റീസ് എടുത്ത് ഭാവി കളയരുതെന്ന് ഉപദേശിച്ചവർ ഏറെയുണ്ട്. മാതാപിതാക്കൾ ഒപ്പം നിന്നതോടെ പ്ലസ് ടുവിൽ രാജ്യത്തെ കേന്ദ്രീയവിദ്യാലയം സ്കൂളുകളിൽ ഹ്യുമാനിറ്റീസിൽ ഒന്നാം റാങ്ക് സഫ്നക്കായിരുന്നു. 2018ൽ മാർ ഇവാനിയോസ് കോളജിൽ ഒന്നാം റാങ്കോടെ ബി.എ ഇക്കണോമിക്സും പാസായി.
ഡിഗ്രി പഠനത്തിനുശേഷമാണ് സിവിൽ സർവിസ് പഠനം ഗൗരവമായെടുത്തത്. മാർച്ച് 23നാണ് സിവിൽ സർവിസിലേക്കുള്ള അഭിമുഖം നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡിനെതുടർന്ന് ജൂലൈ 23ലേക്ക് മാറ്റി. അഭിമുഖ പരീക്ഷ പൂർത്തിയാക്കി ഡൽഹിയിൽനിന്ന് കഴിഞ്ഞ 26ന് തിരുവനന്തപുരത്തെത്തിയ സഫ്ന, കോവിഡ് പ്രോട്ടോകോൾ പ്രകാരം ഇപ്പോൾ റൂം ക്വാറൻറീനിലാണ്.
നിതിെൻറ മാതാപിതാക്കൾക്ക് അഭിമാനനേട്ടം
മല്ലപ്പള്ളി: സിവിൽ സർവിസ് പരീക്ഷയിൽ നിതിൻ കെ. ബിജുവിന് 89 ാം റാങ്ക് ലഭിച്ചതിൽ മാതാപിതാക്കൾക്ക് അഭിമാനനേട്ടം. കല്ലൂപ്പാറ കുറ്റിക്കണ്ടത്തിൽ വീട്ടിൽ ബിജു ഈപ്പെൻറയും സുജ ബിജുവിെൻറയും മകനാണ് നിതിൻ. മക്കളുടെ പഠനസൗകര്യാർഥം സ്വന്തം നാടുവിട്ട് ഈ കുടുംബം കഴിഞ്ഞ എട്ട് വർഷമായി ബംഗളൂരുവിലാണ് താമസം. ഐ.എ.എസുകാരനാവുകയെന്ന് മകെൻറ ആഗ്രഹം സാധിച്ചുകൊടുക്കാൻ സൗകര്യം ഒരുക്കുകയായിരുന്നു ഈ മാതാപിതാക്കൾ.എൽ.കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെ തിരുവല്ല സെൻറ് മേരിസ് െറസിഡൻസി സ്കൂളിൽ പഠിച്ച നിതിൻ ആറ് മുതൽ പ്ലസ്ടു വരെ വെച്ചൂച്ചിറ നവോദയ സ്കൂളിലാണ് പഠിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.