ഉദ്യോഗാർഥികളുടെ സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി എന്തു കൊണ്ട് ശ്രമിക്കുന്നില്ല? -ചെന്നിത്തല
text_fieldsആലപ്പുഴ: നിയമനങ്ങളിൽ സംസ്ഥാന സർക്കാർ രാഷ്ട്രീയ മാനദണ്ഡം മാത്രം പാലിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ദുർവാശി ഉപേക്ഷിക്കണം. പിൻവാതിൽ നിയമനങ്ങളിൽ സംവരണ തത്വങ്ങൾ പാലിക്കുന്നില്ല. മറ്റ് നിയമനങ്ങളും സ്റ്റേ ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
റാങ്ക് ഹോൾഡർമാരുടെ സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി ശ്രമിക്കാത്തത് എന്തു കൊണ്ടെന്നും ചെന്നിത്തല ചോദിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ധാർഷ്ട്യം കാണിക്കുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിരോധം സംസ്ഥാനത്ത് സമ്പൂർണ പരാജയമാണ്. യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ആലപ്പുഴയിൽ നാല് മന്ത്രിമാർ ഉണ്ടെങ്കിലും ജില്ലയുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ല. രണ്ട് ബജറ്റുകളിലായി 3,400 കോടി രൂപയുടെ കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു. എന്നാൽ, പാക്കേജ് നടപ്പാക്കാനായി ഒരു രൂപ പോലും ചെലവഴിച്ചില്ലെന്നും വാർത്താസമ്മേളനത്തിൽ ചെന്നിത്തല കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.