ഉദ്യോഗാര്‍ഥികളുടെ സമരം: ചെയ്യേണ്ട എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തെന്ന് തോമസ് ഐസക്ക്
text_fieldsതിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമരവുമായി ബന്ധപ്പെട്ട് ചെയ്യേണ്ട എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സെക്രട്ടറിയേറ്റിന് മുമ്പിൽ ഉദ്യോഗാർഥികൾ തുടരുന്ന സമരത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.
ഉദ്യോഗാര്‍ഥികളുടെ ആവശ്യപ്രകാരം കൂടുതല്‍ തസ്തിക സൃഷ്ടിച്ചു. ആവശ്യപ്പെട്ട പ്രകാരം റാങ്ക് പട്ടിക നീട്ടി. നിലവിലെ ഒഴിവുകൾ റിപ്പോര്‍ട്ട് ചെയ്തു. എന്തെങ്കിലും വീഴ്ചയുണ്ടായല്‍ അത് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെ നിയോഗിച്ചു. ഓരോ പ്രശ്‌നത്തിലും സര്‍ക്കാര്‍ പ്രതികരിച്ചു കൊണ്ടിരിക്കുകയല്ലേ എന്നും തോമസ് ഐസക് ചോദിച്ചു.
അക്രമത്തിനും മറ്റുമുള്ള വേദിയാക്കി സമരത്തെ വളര്‍ത്തണമെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. ചെയ്യേണ്ട എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ചര്‍ച്ചക്കുള്ള വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്നും തോമസ് ഐസക് മാധ്യമങ്ങളോട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.