കേരള കോൺഗ്രസുകൾ കണ്ണുവെക്കുന്ന റാന്നി
text_fieldsപത്തനംതിട്ട: പെരുനാട് ഗ്രാമപഞ്ചായത്തിൽ വരുന്ന ശബരിമലയും ഉൾപ്പെടുന്നതാണ് റാന്നി മണ്ഡലം. ക്നാനായ, മാർത്തോമ സഭകൾക്കും പെന്തക്കോസ്ത് വിഭാഗത്തിനും മണ്ഡലത്തിൽ നിർണായക സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ മണ്ഡലത്തിലെ സ്ഥനാർഥി നിർണയത്തെയും ജയപരാജയങ്ങെളയുെമല്ലാം മുൻകാലങ്ങളിൽ സമുദായ താൽപര്യങ്ങൾ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. കേരള കോൺഗ്രസുകൾക്കും മണ്ഡലത്തിൽ കാര്യമായ വേരോട്ടമുണ്ട്. കല്ലൂപ്പാറ മണ്ഡലം ഇല്ലാതായതോടെ കൂട്ടിച്ചേർക്കപ്പെട്ട മല്ലപ്പള്ളി താലൂക്കിലെ മൂന്ന് പഞ്ചായത്തുകളും റാന്നി താലൂക്കിലെ ഒമ്പത് പഞ്ചായത്തുകളും ഉൾപ്പെടെ 12 പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്.
57ൽ ആദ്യ തെരഞ്ഞെടുപ്പിൽ വയല ഇടിക്കുളയിലൂെട കോൺഗ്രസിനായിരുന്നു വിജയം. 1960ലും വിജയം ആവർത്തിച്ചു. 65ൽ കേരള കോൺഗ്രസിെൻറ ഇ.എം. തോമസ് കോൺഗ്രസിലെ സണ്ണിെയ പരാജയപ്പെടുത്തി. 1967ൽ സി.പി.ഐയുടെ എം.കെ. ദിവാകരൻ അട്ടിമറി വിജയം നേടി. കോൺഗ്രസിനും കേരള കോൺഗ്രസിനും സ്ഥാനാർഥികളുണ്ടായതാണ് സി.പി.ഐയെ തുണച്ചത്്. 1970ൽ കമ്മ്യൂണിസ്റ്റ് പുന്തുണയുള്ള ജേക്കബ് സ്കറിയ വിജയിച്ചു. ഈ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.എൽ.എ എം.കെ. ദിവാകരൻ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
77ൽ കേരള കോൺഗ്രസുകൾ തമ്മിലെ പോരിൽ കെ.എ. മാത്യു വിജയിച്ചു. 80ൽ കമ്മ്യൂണിസ്റ്റ് സഖ്യ സ്ഥാനാർഥി എം.സി. ചെറിയാനൊപ്പമായിരുന്നു വിജയം. 70ലും 80 ലും കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് േതാറ്റ സണ്ണി പനവേലി 82ൽ ഇടതുപിന്തുണയിൽ കോൺഗ്രസ് എസ് സ്ഥാനാർഥിയായി വിജയിച്ചു. പക്ഷേ അദ്ദേഹത്തിന് കാലാവധി പൂർത്തിയാക്കാനായില്ല. മരണത്തെ തുടർന്ന് 85ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭാര്യ റേച്ചൽ സണ്ണി പനവേലി വിജയിച്ചു.
സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലം എം.എൽ.എ ആയിരുന്ന വ്യക്തിയാണ് റേച്ചൽ സണ്ണി പനവേലി. 87ൽ ആദ്യമായി സി.പി.എം സ്ഥാനാർഥിയായി കെ.ഐ. ഇടിക്കുള മാപ്പിള മത്സരിച്ചെങ്കിലും കേരള കോൺഗ്രസിെൻറ ഈപ്പൻ വർഗീസിനോട് തോറ്റു.
91ൽ വീണ്ടും ഇടിക്കുള മാപ്പിള എം.സി. ചെറിയാനോടും തോറ്റു. പിന്നാലെയാണ് സി.പി.എമ്മിനുവേണ്ടി രാജു എബ്രഹാമിെൻറ രംഗപ്രവേശം. 96ൽ കോൺഗ്രസിെൻറ കരുത്തനായ ഫിലിപ്പോസ് തോമസിനെ വീഴ്ത്തിയായിരുന്നു തുടക്കം. 2001ൽ ബിജിലി പനവേലിയെയും 2006ലും 2011ലും വീണ്ടും ഫിപ്പോസ് തോമസിനെയും തോൽപിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 14596 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് രാജു എബ്രഹാം മറിയാമ്മ ചെറിയാനെ പരാജയപ്പെടുത്തിയത്. എതിരാളികൾ ആരുവന്നാലും റാന്നിയിൽ രാജു എബ്രഹാമിന് ഭീഷണി ആവില്ല എന്നതാണ് നിലവിലെ സാഹചര്യം.
അഞ്ചുതവണ മത്സരിച്ചതിെൻറ പേരിൽ സി.പി.എം രാജുവിനെ മാറ്റിനിർത്തിയാൽ റാന്നി പിടിക്കാനാണ് ജോസ് വിഭാഗം ലക്ഷ്യമിടുന്നത്. ജില്ല പ്രസിഡൻറ് എൻ.എം. രാജുവിനാകും നറുക്ക് വീഴുക. മറുഭാഗത്ത് തിരുവല്ല കിട്ടാതെവന്നാൽ പി.ജെ. ജോസഫ് വിഭാഗവും റാന്നിയിൽ കണ്ണുവെക്കുന്നുണ്ട്.
നിയമസഭ ഇതുവരെ
1957: ഇടിക്കുള (കോൺഗ്രസ്) 23308, തോമസ് മാത്യു (സ്വതന്ത്രൻ) 20772, 1960: വയല ഇടിക്കുള (കോൺഗ്രസ്) 34560, ഇ.എം. തോമസ്(സി.പി.ഐ) 24426, 1967: എം.കെ. ദിവാകരൻ (സി.പി.ഐ) 18628, എൻ.ജെ. മാത്യു (േകാൺഗ്രസ്) 12795, ഇ.എം. തോമസ് (കെ.ഇ.സി) 11304, 1970: ജേക്കബ് സ്കറിയ (സ്വത) 16136, സണ്ണി പനവേലി (സ്വത) 15559 എം.കെ. ദിവാകരൻ(സി.പി.ഐ) 8353, 1977: കെ.എ. മാത്യു (കെ.ഇ.സി) 32530, തോമസ് (കെ.സി.പി) 23235, 1980: എം.സി.ചെറിയാൻ(കോൺഗ്രസ് യു) 31423, സണ്ണി പനവേലി (കോൺഗ്രസ്) 30097, 1982: സണ്ണി പനവേലി(കോൺഗ്രസ്) 34490, എം.സി. ചെറിയാൻ (സ്വത) 25245, 1987: ഈപ്പൻ വർഗീസ് (കെ.ഇ.സി) 33265, കെ.ഐ.ഇടിക്കുള മാപ്പിള(സി.പി.എം) 32062, 1991: എം.സി. ചെറിയാൻ (കോൺഗ്രസ്) 41048, ഇടിക്കുള മാപ്പിള (സി.പി.എം) 38809, 1996: രാജു എബ്രഹാം (സി.പി.എം) 40932, ഫിലിപ്പോസ് തോമസ് (കോൺഗ്രസ്) 37503, 2001: രാജു എബ്രഹാം (സി.പി.എം) 48286, ബിജിലി പനവേലി (കോൺഗ്രസ്) 43479, 2006: രാജു എബ്രഹാം (സി.പി.എം) 49367, ഫിലിപ്പോസ് തോമസ് (കോൺഗ്രസ്) 34396, 2011: രാജു എബ്രഹാം (സി.പി.എം) 58391, ഫിലിപ്പോസ് തോമസ് (കോൺഗ്രസ്) 51777, 2016: രാജു എബ്രഹാം (സി.പി.എം) 58479, മറിയാമ്മ ചെറിയാൻ (കോൺഗ്രസ്) 44153,
2019: ലോക്സഭ
ആേൻറാ ആൻറണി (കോൺഗ്രസ്) 50755, വീണാ ജോർജ് (സി.പി.എം) 42931, കെ. സുരേന്ദ്രൻ (ബി.ജെി.പി) 39560, ഭൂരിപക്ഷം 7824
2020 തദ്ദേശ െതരഞ്ഞെടുപ്പ്
വോട്ട് നില
എൽ.ഡി.എഫ് 51453
യു.ഡി.എഫ് 49314
എൻ.ഡി.എ 21997
തദ്ദേശസ്ഥാപന കക്ഷിനില
റാന്നി പെരുനാട്: എൽ.ഡി.എഫ് 9 യു.ഡി.എഫ് 1
വടശ്ശേരിക്കര: എൽ.ഡി.എഫ് 7 യു.ഡി.എഫ് 5
എഴുമറ്റൂർ: എൽ.ഡി.എഫ് 5 യു.ഡി.എഫ് 5 എൻ.ഡി.എ 1 സ്വത 3
വെച്ചൂച്ചിറ: എൽ.ഡി.എഫ് 5 യു.ഡി.എഫ് 9 എൻ.ഡി.എ 1
പഴവങ്ങാടി: എൽ.ഡി.എഫ് 3 യു.ഡി.എഫ് 10 സ്വത 4
റാന്നി അങ്ങാടി: എൽ.ഡി.എഫ് 3 യു.ഡി.എഫ് 6 എൻ.ഡി.എ 1 സ്വത 3
റാന്നി: എൽ.ഡി.എഫ് 5 യു.ഡി.എഫ് 5 എൻ.ഡി.എ 2 സ്വത 1
ചെറുകോൽ: എൽ.ഡി.എഫ് 4 യു.ഡി.എഫ് 4 എൻ.ഡി.എ 5
അയിരൂർ: എൽ.ഡി.എഫ് 4 യു.ഡി.എഫ് 4 എൻ.ഡി.എ 4 സ്വത 4
നാറാണംമൂഴി: എൽ.ഡി.എഫ് 3 യു.ഡി.എഫ് 10
കൊറ്റനാട്: എൽ.ഡി.എഫ് 3 യു.ഡി.എഫ് 1 എൻ.ഡി.എ 4 സ്വത 5
കോട്ടാങ്ങൽ: എൽ.ഡി.എഫ് 3 യു.ഡി.എഫ് 2 എൻ.ഡി.എ 4 സ്വത 5
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.