Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറാൻസംവെയർ ആക്രമണം...

റാൻസംവെയർ ആക്രമണം ഒഴിവാക്കാൻ മുൻകരുതലെടുക്കണം

text_fields
bookmark_border
locky-ransomware
cancel

തിരുവനന്തപുരം: കമ്പ്യൂട്ടറുകൾക്ക് ഭീഷണി ഉയർത്തി ഇടക്കിടെ എത്തുന്ന റാൻസംവെയർ ആക്രമണങ്ങളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി പൊലീസ്​ ഹൈടെക് സെല്ലും സൈബർഡോമും. തിരുവനന്തപുരം ജില്ല മർക്ക​ൈൻറൽ കോ-ഓപറേറ്റിവ് സൊസൈറ്റിയുടെ സർവറിലുണ്ടായ പുതിയ റാൻസംവെയർ ആക്രമണത്തെ തുടർന്നാണ് മുന്നറിയിപ്പ്. നിയമവിരുദ്ധമായ രീതിയിലൂടെ ഫണ്ട് ഓൺലൈനായി ശേഖരിക്കാൻ വികസിപ്പിച്ചതാണ് പുതിയ റാൻസംവെയർ. റാൻസംവെയർ സാധാരണയായി ജാവ സ്​ക്രിപ്റ്റ് ടൂളുകൾ, എക്സ്​പ്ലോയിറ്റ് കിറ്റുകൾ, സ്​പാം ഇ-മെയിലുകൾ, വ്യാജ പോപ്-അപ്പുകൾ, സോഫ്റ്റ്​ വെയർ അപ്ഡേറ്റുകൾ, ഷെയർവെയർ, അശ്ലീല സൈറ്റുകൾ, ടോറൻറ് സൈറ്റുകൾ, വ്യാജ വെബ്സൈറ്റുകൾ എന്നിവയിലൂടെയാണ് വ്യാപിക്കുന്നത്. തിരുവനന്തപുരം ജില്ല മർക്ക​ൈൻറൽ കോ-ഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡി​െൻറ സർവറിൽ ഇൻസ്​റ്റാൾ ചെയ്തിരിക്കുന്ന അഡോബ് ഫ്ലാഷ് പ്ലെയർ പ്ലഗ് ഇൻ അപ്ഡേറ്റിലൂടെയാണ് റാൻസംവെയർ ആക്രമണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം സൈബർവിങ് നടത്തിവരികയാണ്. 

ഭാവിയിൽ ഇത്തരം സൈബർ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ പൈറേറ്റഡ് ഓപറേറ്റിങ് സിസ്​റ്റം ഒഴിവാക്കുക, ഉപയോകക്താവിന് അഡ്മിനിസ്​േട്രറ്റിവ് പദവി നൽകാതിരിക്കുക, പ്രതിദിന പ്രവർത്തനങ്ങൾക്ക് ​െഗസ്​റ്റ്​ യൂസർ അധികാരം ഉപയോക്താവിന് നൽകുക, നിങ്ങളുടെ ഓപറേറ്റിങ് സിസ​റ്റവും ഇൻസ്​റ്റാൾ ചെയ്ത സോഫ്റ്റ്​ വെയറും അപ്ഡേറ്റ് ചെയ്ത് നിലനിർത്തുക, ഇൻറർനെറ്റ് ഉപയോഗനയവും സിസ്​റ്റം പോളിസിയും പാലിക്കുക എന്നീ മുൻകരുതലുകളാണ്​ പൊലീസ്​ നിർ​േദശിക്കുന്നത്​. 

യു.എസ്​.ബി പോർട്ടുകൾ ഡിസേബിൾ ചെയ്യുക, ബയോസ്​ പാസ്​വേഡ് സെറ്റ് ചെയ്യുക, ബാക്അപ്പുകൾ പൂർണമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക, വിൻഡോസ്​ ഫയർവാൾ ഓണാക്കുക, സംശയാസ്​പദമായ ഇ^മെയിലുകളും അറ്റാച്ച്മ​െൻറുകളും തുറക്കാതിരിക്കുക, നെറ്റ്​വർക്ക് ഉറവിടങ്ങളിലേക്ക് ആക്സസ്​ നിയന്ത്രിക്കുക, അനാവശ്യമായ പോർട്ടുകൾ തടയുകയും അനാവശ്യ സേവനങ്ങൾ പ്രവർത്തനരഹിതമാക്കുകയും ചെയ്യുക, കോ ഓപറേഷണൽ സിസ്​റ്റങ്ങൾ പ്രവർത്തിക്കുന്ന നെറ്റ്​വർക്ക് മറ്റ് നെറ്റ്​വർക്കുകളിൽനിന്ന്​ വേർതിരിക്കുക, ഫയൽ എക്സ്​റ്റൻഷനുകൾ കാണിക്കാൻ വിൻഡോകൾ കോൺഫിഗർ ചെയ്യുക, റിമോട്ട് ഡെസ്​ക്ടോപ് േപ്രാട്ടോക്കോൾ പ്രവർത്തനരഹിതമാക്കുക, മാേക്രാകൾ ഡിസേബിൾ ചെയ്യുക, ബ്രൗസറിൽ ആൻറി വൈറസ്​ ഇൻസ്​റ്റാൾ ചെയ്യുക തുടങ്ങിയവയും റാൻസംവെയറുകളുടെ ആക്രമണം തടയാനുള്ള മുൻകരുതലുകളാണെന്ന്​ പൊലീസ്​ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsransomware attackmalayalam news
News Summary - ransomware attack- Kerala news
Next Story