'റാൻസംവെയർ' ആക്രമണം എങ്ങനെ?, മുൻകരുതൽ
text_fieldsതിരുവനന്തപുരം: വ്യാപക സൈബർ കടന്നുകയറ്റത്തിെൻറ പശ്ചാത്തലത്തിൽ സുരക്ഷാനിർദേശങ്ങളുമായി കേരള പൊലീസിെൻറ സൈബർ ഡോമും െഎ.ടി മിഷെൻറ സെർട്ട്-കെയും (േകരള കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം). ആൻറി വൈറസുകൾ അപ്ഡേറ്റ് ചെയ്യണമെന്നും അനാവശ്യ മെയിലുകൾ തുറക്കുന്നതും ഫയലുകൾ ഡൗൺേലാഡ് ചെയ്യുന്നതും ഒഴിവാക്കണമെന്നും നിർദേശങ്ങളിലുണ്ട്. വൈറസുകൾ ഒളിപ്പിച്ചുള്ള ഫയലുകൾ മെയിലുകൾ വഴിയാണ് എത്തുന്നത്. ഇത്തരം അപകടകാരികളായ ഫയലുകളുടെ പേര് വിവരങ്ങളും ജാഗ്രത പുലർത്തേണ്ട വെബ് ഡൊമൈനുകളുടെ പട്ടികയും സൈബർ ഡോം പുറത്തുവിട്ടിട്ടുണ്ട്.
നിർേദശങ്ങളിൽ പ്രധാനപ്പെട്ടവ:
- സോഷ്യൽ മീഡിയയിൽ അടക്കം കാണുന്നതും മെയിലിൽ സന്ദേശരൂപത്തിലെത്തുന്നതുമായ അനാവശ്യ ലിങ്കുകളിൽ പ്രവേശിക്കാതിരിക്കുക
- പരിചിതസ്വഭാവത്തിലെത്തുന്ന മെയിലുകളുടെ അടക്കം ആധികാരികതയും വിശ്വാസ്യതയും ഉറപ്പുവരുത്തിയശേഷം മാത്രം തുറക്കുക
- അപകടകാരികളായ സന്ദേശങ്ങളെ തടയുന്നതിന് മെയിലുകളിൽ തന്നെയുള്ള സാേങ്കതികസംവിധാനങ്ങൾ ഉപേയാഗിക്കണം
- മൈക്രോസോഫ്റ്റിെൻറ പഴയ ഒാപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾ അടിയന്തരമായി അപ്ഡേറ്റ് ചെയ്യണം. ഇത്തരം കമ്പ്യൂട്ടറുകളിൽ അപകടകാരികളായ ൈവറസുകൾ വേഗം പ്രവർത്തിക്കാൻ സാധ്യതയുണ്ട്
- ഒാേട്ടാ അപ്ഡേറ്റ് സംവിധാനം പ്രവർത്തനസജ്ജമാക്കണം. ൈമക്രോസോഫ്റ്റ് ഒാപറേറ്റിങ് സിസ്റ്റത്തിൽ ഇൗ സൗകര്യമുണ്ട്
- എല്ലാ ഫയലുകളും അന്നന്നുതന്നെ ബാക്ക് അപ് ആയി സൂക്ഷിക്കണം
- ഉപഹാരങ്ങൾ വാഗ്ദാനംചെയ്യുന്ന എസ്.എം.എസുകൾക്കും മെയിലുകൾക്കും മറുപടി നൽകരുത്
മെയിലുകളിൽ വൈറസുകളായെത്തുന്ന ഫയലുകളിൽ കാണുന്ന പേരുകൾ:
@Please_Read_Me@.txt
@WanaDecryptor@.exe
@WanaDecryptor@.exe.lnk
Please Read Me!.txt (Older variant)
C:-WINDOWS-tasksche.exe
C:-WINDOWS-qeriuwjhrf
131181494299235.bat
176641494574290.bat
217201494590800.bat
[0-9]{15}.bat #regex
!WannaDecryptor!.exe.lnk
00000000.pky
00000000.eky
00000000.res
C:-WINDOWSystem32-taskdl.exe
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.