Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീഡനക്കേസിൽ...

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയെ വീണ്ടും ഗർഭിണിയാക്കി; അറസ്​റ്റിൽ

text_fields
bookmark_border
പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയെ വീണ്ടും ഗർഭിണിയാക്കി; അറസ്​റ്റിൽ
cancel

ഓയൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് രണ്ടുതവണ ഗർഭിണിയാക്കിയ യുവാവ് അറസ്​റ്റിലായി. കോട്ടക്കാവിള കൊല്ലം കോളനിയിൽ അനീഷ് (23) ആണ് പിടിയിലായത്. രണ്ടുവർഷം മുമ്പ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയിരുന്നു. തുടർന്ന് ഗർഭം അലസിപ്പിച്ചു. പോക്സോ പ്രകാരം കേസെടുത്ത് യുവാവിനെ അറസ്​റ്റ്​ ചെയ്തു.

ഈ വർഷം ജനുവരിയിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. ജില്ല ആശുപത്രിയിൽ പെൺകുട്ടി പ്രസവിച്ചു. തുടർന്ന് പ്രതി വീണ്ടും പോക്സോ പ്രകാരം അറസ്​റ്റിലായി.

പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രൻ, എസ്.ഐമാരായ രാജൻ ബാബു, സതീഷ് കുമാർ, സി.പി.ഒ ലിജു വർഗീസ്​, ഡബ്ല്യൂ.പി.സി ജുമൈല എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - rape accused arrested again as repeats the crime
Next Story