ബാലികയെ പീഡിപ്പിച്ചയാൾക്ക് 28 വർഷം കഠിനതടവ്; 1.15 ലക്ഷം പിഴ
text_fieldsതൊടുപുഴ: വീട്ടിൽ അതിക്രമിച്ചു കയറി ബാലികയെ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക് വിവി ധ വകുപ്പുകളിലായി 28 വർഷം കഠിനതടവും 1.15 ലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി മണിയാറൻകുടി താ മരക്കാട്ട് സജീവിനെയാണ് (36) തൊടുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജി കെ. അനിൽകുമാർ ശി ക്ഷിച്ചത്.
2013 ഏപ്രിലിലാണ് സംഭവം. പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഭയന്ന കുട്ടി ആരോടും പറഞ്ഞില്ല. പിന്നീട് സ്കൂളിൽ കൗൺസലിങ്ങിനിടെ ചൈൽഡ്ലൈൻ പ്രവർത്തകരാണ് വിവരങ്ങൾ മനസ്സിലാക്കി റിപ്പോർട്ട് ചെയ്തത്.
വീട്ടിൽ അതിക്രമിച്ചു കയറിയതിന് അഞ്ചുവർഷം കഠിനതടവും 10,000 രൂപ പിഴയും പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പലതവണ പീഡിപ്പിച്ചതിന് 10 വർഷം വീതം കഠിനതടവും അരലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് മൂന്നുവർഷം കഠിനതടവും 5,000 രൂപ പിഴയുമാണ് ശിക്ഷ.
പിഴ അടക്കാത്ത പക്ഷം എട്ടുവർഷം കഠിനതടവുകൂടി അനുഭവിക്കണം. പിഴ അടക്കുകയാണെങ്കിൽ ബാലികക്ക് നൽകണം. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ പരമാവധി പത്തു വർഷമായിരിക്കും കഠിനതടവ്. അറസ്റ്റിലായശേഷം കോടതി ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോയിരുന്നു. വിചാരണഘട്ടത്തിലാണ് പിന്നീട് അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.