Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീഡന ശ്രമം; ജീവൻലാലിനെ...

പീഡന ശ്രമം; ജീവൻലാലിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

text_fields
bookmark_border
പീഡന ശ്രമം; ജീവൻലാലിനെ പാർട്ടിയിൽ നിന്നും പുറത്താക്കി
cancel

ഇരിങ്ങാലക്കുട: സ്​ത്രീ പീഡന ആരോപണത്തിൽപെട്ട ഡി.വൈ.എഫ്.ഐ നേതാവ് ആര്‍.എല്‍. ജീവന്‍ലാലിനെ പ്രാഥമികാംഗത്വത്തില് ‍നിന്ന്​ ഒരു വര്‍ഷത്തേക്ക് സി.പി.എം സസ്‌പെൻഡ്​ ചെയ്തു. മറ്റ് സ്ഥാനങ്ങളില്‍നിന്ന്​ ഒഴിവാക്കിയതായി പാർട്ടി ഇരിങ്ങാലക്കുട ഏരിയ നേതൃത്വം അറിയിച്ചു. ഡി.വൈ.എഫ്.ഐ വനിത നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പ്രാഥമികാന്വേഷണ ഭാഗമായാണ് നടപടി.

മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന്​ പ്രവേശനം ലഭിക്കാൻ എത്തിയ യുവതി തിരുവനന്തപുരം സെക്ര​േട്ടറിയറ്റിന്​ സമീപത്തെ എം.എല്‍.എ ഹോസ്​റ്റലില്‍ തങ്ങിയപ്പോ​ഴാണ്​ കേസിനാസ്​പദമായ സംഭവം നടന്നത്​. ജീവന്‍ലാലും അവിടെ ഉണ്ടായിരുന്നു. നാട്ടിലേക്ക്​ തിരിച്ചുവരാനായി ബാഗ് എടുക്കാൻ ചെന്നപ്പോൾ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ജൂലൈ 11ന് ആണ് സംഭവം.

വീട്ടിലെത്തി അമ്മയോട് ഇക്കാര്യം അറിയിച്ചു. പരാതി കൊടുക്കാൻ തീരുമാനിച്ചപ്പോൾ ഡി.വൈ.എഫ്.ഐ കാട്ടൂർ മേഖല സെക്രട്ടറി വിളിച്ച്​ ​േബ്ലാക്ക്​ സെക്രട്ടറിയെയും ഏരിയ സെക്രട്ടറിയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പാർട്ടി തീരുമാനമെടുക്കുമെന്നും പുറത്തറിയുന്നത് പാർട്ടിക്ക് ദോഷകരമാണെന്നും അറിയിച്ചു. ഇൗ സാഹചര്യത്തിൽ തുടർ നടപടികളിലേക്ക് കടക്കാതിരിക്കുകയായിരുന്നു. എന്നാൽ തീരുമാനം ഉണ്ടാവാത്ത സാഹചര്യത്തിലാണ് നിയമപരമായി നീങ്ങുന്നതെന്ന്​ സി.ഐക്ക് നൽകിയ പരാതിയിൽ പറയുന്നു.

ഡി.വൈ.എഫ്.ഐ ബ്ലോക്ക് -സി.പി.എം ഏരിയ കമ്മിറ്റികൾക്ക്​ പരാതി നല്‍കിയിട്ടും നടപടി ഇല്ലാതെ വന്നപ്പോഴാണ് യുവതി പൊലീസിനെ സമീപിച്ചത്​. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfikerala newsrape attemptmalayalam newsRL jeevan lal
News Summary - rape alligation against dtfi leader-kerala news
Next Story