മത പരിവർത്തനം: ക്രിസ്ത്യൻ സംഘടനകൾ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധിച്ചു
text_fieldsകോഴിക്കോട്: യുവതിയെ മയക്കുമരുന്ന് കൊടുത്ത് പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി നിര്‍ബന്ധിത മതപരിവര്‍ത്തനത്തി ന് ശ്രമിച്ചുവെന്നാരോപിച്ച് ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ വായമൂടിക്കെട്ടി പ്രതിഷേധം. വൈദികരും, കന്യാസ് ത്രീകളുമടക്കം സരോവരം പരിസരത്തുനിന്ന് കലക്ടറേറ്റിനു മുന്നിലേക്കാണ് കറുത്ത തുണികൊണ്ട് വായമൂടി പ്രകടനം നട ത്തിയത്.
താമരശ്ശേരി രൂപതക്ക് കീഴിൽ കെ.സി.ബി.സി പ്രോലൈഫ്, എ.കെ.സി.സി, മാതൃവേദി തുടങ്ങിയ സംഘനകളുടെ നേതൃത്വത ്തിലായിരുന്നു പ്രതിഷേധം. സംവിധായകൻ അലി അക്ബർ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് രൂപത വൈസ് പ്രസിഡൻറ് ചാക്കോ കാളംപറമ്പില്‍ ആമുഖ പ്രഭാഷണം നടത്തി. കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ പ്രസിഡൻറ് ബേബി പെരുമാലില്‍, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി വൈസ് പ്രസിഡൻറ് ആന്‍റണി കളത്തിപറമ്പില്‍, കെ.സി.വൈ.എം രൂപതാ പ്രസിഡൻറ് വിശാഖ് തോമസ് ,കെ.സി.ബി.സി പ്രൊലൈഫ് സെക്രട്ടറി ഷിബു കൊച്ചുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്ന് കെ.സി.വൈ.എം
കൊച്ചി: കോഴിക്കോട് സ്വദേശിനിെയ വഞ്ചിച്ച് പീഡനത്തിന് വിധേയമാക്കിയ സംഭവത്തിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ഇത്തരത്തിൽ ഇരയാക്കപ്പെട്ട കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഞായറാഴ്ച പ്രണയത്തിെൻ്റ രകതസാക്ഷികൾ എന്ന പേരിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്ന് കെ.സി.വൈ.എം. സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കേരളത്തിലെ എല്ലാ യൂനിറ്റുകളിലും പ്രതിഷേധം നടത്തും.
കൊച്ചി രൂപതയിൽ നടക്കുന്ന സംസ്ഥാന തീരദേശ ക്യാമ്പിനോട് അനുബന്ധിച്ച് ഞായറാഴ്ച ഫോർട്ട് കൊച്ചിയിൽ സംസ്ഥാനതല ക്യാമ്പയിന് തുടക്കം കുറിക്കും. സംസ്ഥാന ഭാരവാഹികളായ സിറിയക് ചാഴിക്കാടൻ, ബിജോ പി.ബാബു, ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ജോസ് റാൽഫ്, ഡെലിൻ ഡേവിഡ്, തേജസ് മാത്യു കറുകയിൽ, സന്തോഷ് രാജ്, റോസ്മോൾ ജോസ്, കെ.എസ് ടീന, ഷാരോൺ കെ. റെജി, സിസ്റ്റർ റോസ് മെറിൻ എന്നിവർ നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.