ഡിഗ്രി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജിനെതിരെ കേസെടുത്തു
text_fieldsകാസർകോട്: ഡിഗ്രി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രിന്‍സിപ്പൽ ഇൻചാർജിനെതിരെ ടൗൺ പൊലീസ് കേസെടുത്തു. പരവനടുക്കം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് കുണ്ടംകുഴി സ്വദേശി രത്നാകരനെതിരെയാണ് (42) പൊലീസ് കേസെടുത്തത്.
ബി.ബി.എം വിദ്യാർഥിനിയായ പെണ്‍കുട്ടി ഒന്നാം വര്‍ഷ ഡിഗ്രി സപ്ലിമെൻററി പരീക്ഷ എഴുതാൻ ചൊവ്വാഴ്ച സ്കൂളിൽ എത്തിയിരുന്നു. പരീക്ഷക്ക് ഹാജരായപ്പോള്‍ ഹാള്‍ ടിക്കറ്റ് എടുക്കാന്‍ മറന്നിരുന്നു. ഹാള്‍ ടിക്കറ്റ് ബുധനാഴ്ച രാവിലെ കൊണ്ടുവന്ന് കാണിക്കണമെന്ന ഉപാധിയോടെയാണ് പ്രിന്‍സിപ്പല്‍ പരീക്ഷക്കിരുത്തിയത്. ബുധനാഴ്ച ഹാൾ ടിക്കറ്റുമായി സ്കൂളിലെത്തിയപ്പോഴാണ് രത്നാകരൻ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
പെണ്‍കുട്ടി ഇരുന്ന കസേരക്കടുത്ത് വന്നിരുന്ന ഇയാൾ മുന്വശത്തേക്കിട്ട മുടി പിറകിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടുവെന്ന് പെൺകുട്ടി പൊലീസിന് മൊഴിനൽകി. ലൈംഗികച്ചുവയുള്ള കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തുവത്രെ. മുറിയില്‍നിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടി നാട്ടുകാരോട് വിവരം പറയുകയായിരുന്നു. തുടർന്ന് നാട്ടുകാർ പ്രിൻസിപ്പലിനെ കൈകാര്യം െചയ്തു. കാസര്‍കോട് എസ്.ഐ അജിത്തിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം രത്നാകരനെ കസ്റ്റഡിയിലെടുത്തു. നാട്ടുകാര്‍ ൈകയേറ്റം ചെയ്തതിനാല്‍ പ്രതിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.