കൗൺസലിങ്ങിനെത്തിയ 13കാരനെ പീഡിപ്പിക്കാൻ ശ്രമം; ഡോക്ടർക്കെതിരെ കേസ്
text_fieldsതിരുവനന്തപുരം: പഠനവൈകല്യവുമായി ബന്ധപ്പെട്ട് മനഃശാസ്ത്ര കൗൺസലിങ്ങിനെത്തിയ 13കാരനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് സൈക്കോളജി വിഭാഗം അസി. പ്രഫസറും കൗൺസലറുമായ ഡോ.കെ. ഗിരീഷിനെതിരെ പൊലീസ് കേസെടുത്തു. ഫോർട്ട്പൊലീസാണ് കേസെടുത്തത്. ഇൗമാസം 14നാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ കൗൺസലറുടെ നിർദേശത്തെതുടർന്നാണ് പഠന വൈകല്യമുണ്ടെന്ന സംശയത്തിൽ കുട്ടിയുമായി മാതാപിതാക്കൾ ക്ലിനിക്കിൽ എത്തിയത്. മാതാപിതാക്കളുമായി സംസാരിച്ച ശേഷം കുട്ടിയെ ഒറ്റക്ക് അകത്ത് വിളിച്ചു. പുറത്തിറങ്ങിയ കുട്ടി വല്ലാതിരിക്കുന്നത് കണ്ട് വിവരം തിരക്കിയപ്പോഴാണ് പീഡന വിവരം പറയുന്നത്.
കുട്ടിയുടെ രക്ഷാകർത്താക്കൾ ചൈൽഡ് ലൈനിൽ അറിയിച്ചതിനെ തുടർന്ന് വിവരം തമ്പാനൂർ പൊലീസിലും തുടർന്ന് സംഭവ പരിധി ഫോർട്ട് പരിധിയിൽ ആയതിനാൽ ഫോർട്ട് പൊലീസിലേക്കും കേസ് മാറ്റി. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സൈക്യാട്രിസ്റ്റിെൻറ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴിയെടുത്ത് മേൽനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ഡി.ജി.പി, സിറ്റി പൊലീസ് കമീഷണർ എന്നിവർക്കും പരാതി നൽകിയിരുന്നു. പോക്സോ നിയമപ്രകാരമാണ് ഡോക്ടർക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.