പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത പ്രതി പിടിയിൽ
text_fields
പോത്തൻകോട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്ത പ്രതി പിടിയിൽ. നെടുമങ്ങാട്, പേരുമല, മഞ്ച, റസിയ മൻസിൽ തൗഫീഖിനെയാണ് (19) പോത്തൻകോട് പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റു ചെയ്തത്.
സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് അടുപ്പം സ്ഥാപിച്ച് പിന്നീട് പെൺകുട്ടിയുടെ വീട്ടിൽ രാത്രികാലങ്ങളിൽ എത്തി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പീഡനം നേരിൽകണ്ട പെൺകുട്ടിയുടെ മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു.
ഇൻസ്റ്റഗ്രാം വഴി നഗ്നത പ്രദർശിപ്പിക്കാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചതായും പൊലീസ് പറയുന്നു. നഗ്നചിത്രങ്ങൾ പുറത്ത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു പീഡനം. പെൺകുട്ടിയുടെ ആഭരണങ്ങൾ കവരാനും ശ്രമമുണ്ടായി. രാത്രി കാലങ്ങളിൽ സുഹൃത്തുക്കളുടെ സഹായത്താലാണ് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നത്. മറ്റു രണ്ടു പ്രതികൾ ഒളിവിലാണെന്നും എത്രയും വേഗം പിടികൂടുമെന്നും പോത്തൻകോട് പൊലീസ് പറഞ്ഞു.
പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ച പൊലീസ് നിരവധി പെൺകുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും കണ്ടെത്തി. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ആറ്റിങ്ങൽ ഡിവൈ.എസ്.പി സുരേഷിന്‍റെ നിർദേശപ്രകാരം പോത്തൻകോട് ഇൻസ്പെക്ടർ ഗോപി, എസ്.ഐ അജീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.