കോടിയേരിക്ക് എല്ലാം അറിയാമായിരുന്നുവെന്ന് അഭിഭാഷകെൻറ വെളിപ്പെടുത്തൽ
text_fieldsമുംബൈ: ലൈംഗിക പീഡന പരാതി നൽകിയ യുവതിയുമായുള്ള ബിനോയ് കോടിയേരിയുടെ ബന്ധത്തെ കുറിച്ച് സി.പി.എം സംസ്ഥാന സെക്രട് ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ അറിഞ്ഞിരുന്നുവെന്ന് അഭിഭാഷകെൻറ വെളിപ്പെടുത്തൽ. ബിനോയിയും യുവതിയുമായ ുള്ള ബന്ധം നേരത്തെ അറിഞ്ഞിരുന്നില്ലെന്നും ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്നുമുള്ള കോടിയേരിയുടെ വാദങ്ങൾ പൊളിയുന്നതാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷൻ കെ.പി ശ്രീജിത്തിന്‍റെ വെളിപ്പെടുത്തൽ.
ബിനോയ ിയും അമ്മ വിനോദിനിയും യുവതിയുമായി മുംബൈയിലെ തന്‍റെ ഓഫീസിൽ വെച്ച് ചർച്ച നടത്തിയെന്നും പിന്നീട് ഇക്കാര്യം കേ ാടിയേരിയെ ഫോണിൽ വിളിച്ച് നേരിട്ട് അറിയിച്ചതായും ശ്രീജിത്ത് ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തി.
യുവത ി പരാതി നൽകുന്നതിന് മുമ്പ് ഏപ്രിൽ 18നാണ് വിനോദിനി മുംബൈയിൽ ചർച്ചക്കെത്തിയത്. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ യുവതി ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുന്നുവെന്നായിരുന്നു വിനോദിനി പറഞ്ഞത്. വിനോദിനി മകൻ ബിനോയിയുടെ ഭാഗത്തു നിന്നാണ് സംസാരിച്ചത്.
ചർച്ചക്ക് യുവതിയും അടുത്ത സുഹൃത്തായ ദൊബാശിഷ് ചതോപാധ്യായ എത്തിയിരുന്നു. കൂടാതെ പാസ്പോർട്ട്, ബാങ്ക് രേഖകൾ, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, ഫോട്ടോഗ്രാഫ് തുടങ്ങിയ രേഖകളുമായാണ് യുവതി എത്തിയത്. യുവതിക്ക് മകനുമായി ജീവിക്കാനുള്ള സാമ്പത്തിക സാഹചര്യമില്ലെന്നും അതിനാൽ അത്തരമൊരു ഒത്തുതീർപ്പാണ് വേണ്ടതെന്നും ചതോപാധ്യായ ആവശ്യെപ്പട്ടു. അഞ്ചു കോടി രൂപ വേണമെന്ന യുവതിയുടെ ആവശ്യം വിനോദിനി അംഗീകരിച്ചില്ല.
ശേഷം ഏപ്രിൽ 29ന് ബിനോയിയും യുവതിയുമായി മധ്യസ്ഥ ചർച്ചക്കെത്തി. യുവതിയുമായി ബന്ധമില്ലെന്ന് തെളിയിക്കുന്ന രേഖകളുമായാണ് ബിനോയ് എത്തിയത്. കുഞ്ഞ് തെൻറയല്ലെന്നും ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനുള്ള ശ്രമമാണ് യുവതിയുടേതെന്നുമാണ് ബിനോയ് പറഞ്ഞത്. പണം നൽകാനാകില്ലെന്നും ഇപ്പോൾ പണം നൽകിയാൽ വീണ്ടും ചോദിച്ചു കൊണ്ടേയിരിക്കില്ലേ എന്നാണ് ബിനോയ് പറഞ്ഞതെന്നും കെ. പി ശ്രീജിത്ത് വെളിപ്പെടുത്തി.
കുഞ്ഞ് ബിനോയിയുടെതാണെന്നും തെളിയിക്കാൻ ഡി.എൻ.എ പരിശോധന നടത്തണമെന്നും യുവതി ആവശ്യപ്പെട്ടു. തുടർന്ന് ബിനോയ് വൈകാരികമായി പ്രതികരിച്ചതോടെ മധ്യസ്ഥ ചർച്ച പാതിയിൽ ഉപേക്ഷിക്കേണ്ടിവന്നു. വിഷയം കേസിലേക്ക് നീങ്ങിയാൽ ഒറ്റക്ക് നേരിടാൻ തയാറാണെന്നും അച്ഛൻ ഇടപെടേണ്ട കാര്യമില്ലെന്നും ബിനോയി പറഞ്ഞിരുന്നു.
ചർച്ചക്ക് ശേഷം കോടിയേരി ബാലകൃഷ്ണനുമായി താൻ ഫോണിൽ സംസാരിച്ചു. വിഷയത്തിന്‍റെ ഗൗരവം കോടിയേരിയെ അറിയിച്ചു. എന്നാൽ, ബിനോയ് പറയുന്നത് മാത്രമാണ് കോടിയേരി വിശ്വസിച്ചത്. സംഭവത്തിെൻറ നിജസ്ഥിതി അറിയണമെന്നും തങ്ങളുടെ രാഷ്ട്രീയ സ്വാധീനം മനസിലാക്കി ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമായി കരുതുന്നതായും കോടിയേരി പറഞ്ഞതായി ശ്രീജിത്ത് അഭിമുഖത്തിൽ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.