Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈബിക്കെതിരെ...

ഹൈബിക്കെതിരെ പീഡനക്കേസ്: തെളിവില്ലെന്ന് സി.ബി.ഐ

text_fields
bookmark_border
ഹൈബിക്കെതിരെ പീഡനക്കേസ്: തെളിവില്ലെന്ന് സി.ബി.ഐ
cancel

തിരുവനന്തപുരം: ഹൈബി ഈഡന്‍ എം.പിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ തെളിവില്ലെന്ന് കോടതിയില്‍ സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കി. എം.എൽ.എ ആയിരിക്കെ സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പൊലീസ് അന്വേഷിച്ച കേസ് സംസ്ഥാന സര്‍ക്കാറാണ് സി.ബി.ഐയെ ഏല്‍പിച്ചത്. ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് സി.ബി.ഐ സംഘം രജിസ്റ്റര്‍ ചെയ്ത ആറ് കേസിൽ ആദ്യത്തേതിന്‍റെ അന്വേഷണ റിപ്പോര്‍ട്ടാണ് കൈമാറിയത്. തെളിവ് കണ്ടെത്താനായില്ലെന്നും പരാതിക്കാരിക്ക് തെളിവ് നല്‍കാന്‍ കഴിഞ്ഞില്ലെന്നുമാണ് സി.ബി.ഐ വ്യക്തമാക്കുന്നത്. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. എം.എല്‍.എ ഹോസ്റ്റലില്‍ പരാതിക്കാരിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു.

കേരള പൊലീസിന്റെ പ്രത്യേകസംഘത്തിനും ഹൈബി ഈഡന്‍ എം.പിക്കെതിരെ തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പരാതി വ്യാജമാണെന്ന് തുടക്കംമുതലേ കോണ്‍ഗ്രസ് വാദിച്ചിരുന്നു. കേസ് സി.ബി.ഐക്ക് വിട്ടതിനെ കോണ്‍ഗ്രസ് എതിര്‍ക്കുകയും രാഷ്ട്രീയ വിവാദമാവുകയും ചെയ്തിരുന്നു. നാലുവര്‍ഷം കേരള പൊലീസ് അന്വേഷിച്ച കേസാണിത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സി.ബി.ഐക്ക് കൈമാറിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hibi edenrape case
News Summary - rape case against Hibi: CBI says no evidence
Next Story