Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവ. പ്ലീഡർ പീഡിപ്പിച്ച...

ഗവ. പ്ലീഡർ പീഡിപ്പിച്ച കേസ്; പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു

text_fields
bookmark_border
ഗവ. പ്ലീഡർ പീഡിപ്പിച്ച കേസ്; പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു
cancel

ആലുവ: യുവതിയെ ഗവ. പ്ലീഡർ പീഡിപ്പിച്ച കേസ് അന്വേഷിക്കുന്നതിന് ജില്ല പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. പുത്തൻകുരിശ് ഡിവൈ.എസ്.പി പി.വി. വിജയൻ, ചോറ്റാനിക്കര എസ്.എച്ച്.ഒ ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ആറംഗ സംഘമാണ് അന്വേഷണം നടത്തുക.

ഗവ. പ്ലീഡറായിരുന്ന പി.ജി. മനുവിനെതിരെയാണ് കേസ്. പീഡനത്തിനിരയായ യുവതിയെ, പീഡനക്കേസ് കൈകാര്യം ചെയ്തിരുന്ന മനു പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. കേസിന്‍റെ പേരിൽ ഓഫിസിൽ വിളിച്ചുവരുത്തി പലതവണ പീഡിപ്പിച്ചു. പിന്നീട്, യുവതിയുടെ വീട്ടിൽ ചെന്നും പീഡിപ്പിച്ചു. തുടർന്നാണ് യുവതി എസ്.പിക്ക് പരാതി നൽകിയത്. നിലവിൽ പ്രതി മുൻകൂർ ജാമ്യ ഹരജി നൽകിയിട്ടുണ്ട്. കേസ് എടുത്തതിനെത്തുടർന്ന് മനുവിന്‍റെ രാജി വാങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:govt pleaderrape casepg manu
News Summary - Rape case against the Govt. pleader; special investigation team formed
Next Story