ബിനോയ് കോടിയേരി ഡി.എൻ.എ പരിശോധനക്ക് വിധേയനാകണം -ഹൈകോടതി
text_fieldsമുംബൈ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരിയോട് ചൊവ്വാഴ്ചതന്നെ ഡി.എൻ.എ പരിശോധ നക്ക് വിധേയമാകാൻ ബോംെബ ഹൈകോടതി. തനിക്കെതിരായ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ബിനോയ് നൽകിയ ഹരജിയിൽ വാ ദം കേൾക്കെ ജസ്റ്റിസുമാരായ രഞ്ജിത് മോറെ, ഭാരതി ദാൻഗ്രെ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് തിങ്കളാഴ്ച ഉത്തരവിട്ടത്. രണ്ടാഴ്ചക്കകം സീൽചെയ്ത പരിശോധന റിപ്പോർട്ട് ഹൈകോടതിയെ ഏൽപിക്കാനും കോടതി നിർദേശിച്ചു. അടുത്തമാസം 26നാണ് തുടർവാദം.
നാലുതവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഡി.എൻ.എ പരിശോധനക്ക് വിധേയമാകാതെ വൈകിപ്പിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചു. പരിശോധനക്ക് വിധേയമാകുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ, കേസ് തള്ളണമെന്നത് ആദ്യം പരിഗണിക്കണം എന്നുമാണ് ബിനോയിയുടെ അഭിഭാഷകൻ വാദിച്ചത്. മണിക്കൂറുകൾക്കുമുമ്പ് ഒാഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരായ ബിനോയിയോട് പരിശോധനക്ക് വിധേയമാകാൻ പൊലീസ് വീണ്ടും നോട്ടീസ് നൽകിയത് സർക്കാർ അഭിഭാഷക കോടതിയിൽ ചൂണ്ടിക്കാട്ടി. അതോടെ ഇനിയെന്തിന് വൈകിക്കണം, നാളെ തന്നെയാവട്ടെ എന്ന് ജസ്റ്റിസ് രഞ്ജിത് മോറെ പറഞ്ഞു. എൻ.ഡി. തിവാരി കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ഡി.എൻ.എ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന ബിനോയിയുടെ അഭിഭാഷകെൻറ അപേക്ഷ അംഗീകരിച്ചാണ് കോടതി സീൽചെയ്ത റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്. സുഭോദ് ദേശായി, സിരീഷ് ഗുപ്ത, മുകുൾ ടാലി, ഒാംകാർ മുലെകർ എന്നീ പ്രമുഖ അഭിഭാഷകനിരയാണ് ബിനോയിക്കുവേണ്ടി ഹാജരായത്.
പരാതിക്കാരിയുടെ അഭിഭാഷകൻ അബ്ബാസ് മുക്തിയാറും കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സാങ്കേതികമായി വക്കീൽ നോട്ടീസിലും എഫ്.െഎ.ആറിലുമുള്ള വൈരുധ്യമാണ് ബിനോയിയുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടിയത്. എന്നാൽ, കഴിഞ്ഞ േമയ് 24ന് പരാതിക്കാരി മുംബൈ പൊലീസ് കമീഷണർക്ക് നൽകിയ കത്തിലെ വിവരങ്ങൾ പരാതിക്കാരിയുടെ യഥാർഥ ഭാഷ്യമായി കണക്കാക്കാൻ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. യുവതിക്ക് മറാത്തി ഭാഷ അറിയാത്തതിനാലാണ് വൈരുധ്യം വന്നത്. യുവതിയെ നീണ്ട ചോദ്യംചെയ്യലിന് വിധേയമാക്കിയ ശേഷം പുലർച്ചക്കാണ് പൊലീസ് എഫ്.െഎ.ആർ തയാറാക്കിയതെന്നും എഫ്.െഎ.ആർ മറാത്തിയിലാണ് വായിച്ചു കേൾപ്പിച്ചതെന്നും അഭിഭാഷകൻ വാദിച്ചു. യുവതിയും ബിനോയിയും കുഞ്ഞിെൻറ പിറന്നാൾ ആഘോഷിക്കുന്നത് അടക്കമുള്ള ഫോട്ടോകളും ഇവർ കോടതിയിൽ സമർപ്പിച്ചു.
പീഡനപരാതി നൽകിയ യുവതി തെൻറ കുഞ്ഞിെൻറ പിതാവ് ബിനോയിയാണെന്നും അത് തെളിയിക്കാൻ ഡി.എൻ.എ പരിശോധന നടത്തണമെന്നും നേരേത്ത പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. നേരേത്ത കേസിൽ ബിനോയിക്ക് മുൻകൂർ ജാമ്യം അനുവദിച്ച ദീൻദേഷി സെഷൻസ് കോടതിയും പൊലീസ് ആവശ്യപ്പെട്ടാൽ ഡി.എൻ.എ പരിശോധനക്ക് വിധേയമാകാൻ ബിനോയിയോട് നിർദേശിച്ചിരുന്നു. എന്നാൽ, ഡി.എൻ.എ പരിശോധനക്ക് പൊലീസിനോട് സമ്മതമറിയിച്ച ബിനോയ് പല കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയായിരുന്നു. തിങ്കളാഴ്ച ഒാഷിവാര പൊലീസിൽ ഹാജരായ ബിനോയ് മുംബൈയിൽ ഉണ്ട്. ഡി.എൻ. എ പരിശോധന നടപടികൾക്കായി ചൊവ്വാഴ്ച 11ഒാടെ വീണ്ടും ഹാജരായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.