സീൻ മഹസർ അടക്കം ഉൾപ്പെടുത്തിയില്ല; സ്വാമി ഗംഗേശാനന്ദക്കെതിരായ കുറ്റപത്രം മടക്കി കോടതി
text_fieldsതിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം മടക്കി കോടതി. ലോക്കൽ പൊലീസിന്‍റെ സീൻ മഹസർ അടക്കം ഉൾപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കുറ്റപത്രം മടക്കിയത്.
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ രണ്ട് കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്നത്. സ്വാമിക്കെതിരെ ബലാത്സംഗത്തിനും പെൺകുട്ടിക്കും സുഹൃത്ത് അയ്യപ്പദാസിനുമെതിരെ ജനനേന്ദ്രിയം മുറിച്ചതിനുമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
ഇതിൽ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് ഇന്നലെ കുറ്റപത്രം സമർപ്പിച്ചത്. ലൈംഗിക പീഡനത്തിനിടെയാണ് പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
തിരുവനന്തപുരം പേട്ടയിൽ 2017 മേയ് 19ന് പുലർച്ചെയാണ് സ്വാമി ഗംഗേശാനന്ദയെ ജനനേന്ദ്രിയം മുറിച്ച നിലയിൽ കണ്ടെത്തിയത്. പൂജക്കായി എത്തിയ വീട്ടിലെ 23കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ജനനേന്ദ്രിയം മുറിച്ചതെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. പിന്നീട് ഹൈകോടതിയലടക്കം ഈ മൊഴി പെൺകുട്ടിയും മാതാപിതാക്കളും തിരുത്തി.
ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടില്ലന്നും സ്വാമിയുടെ മുൻ അനുയായിയും തന്‍റെ സുഹൃത്തുമായ അയ്യപ്പദാസിന്‍റെ പ്രേരണ പ്രകാരം താൻ ജനനേന്ദ്രിയം മുറിച്ചതാണെന്നുമായിരുന്നു പുതിയ മൊഴി. പരാതിക്കാരി മൊഴി തിരുത്തിയെങ്കിലും കേസിനെ ബാധിക്കില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.