പീഡനം: നാല് വൈദികർക്കെതിരെ ക്രൈംബ്രാഞ്ച് കേസ്
text_fieldsതിരുവനന്തപുരം: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഓർത്തഡോക്സ് സഭയിലെ നാല് വൈദികർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ഫാ. ജെയ്സ് കെ.ജോർജ്, ഫാ. എബ്രഹാം വർഗീസ്, ഫാ. ജോണ്‍സണ്‍ വി.മാത്യു, ഫാ. ജോബ് മാത്യു എന്നിവർക്കെതിരെയാണ് കേസ്. അറസ്റ്റ് ഉടനുണ്ടാകും.
ആരോപണമുയർന്ന അഞ്ച് വൈദികരിൽ നാലുപേർക്കെതിരെയായിരുന്നു വീട്ടമ്മയുടെ മൊഴി. പ്രായപൂർത്തിയാകുന്നതിന് മുമ്പും ഒരു വൈദികൻ പീഡിപ്പിച്ചെന്ന് വീട്ടമ്മ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ഇയാൾക്കെതിരെ പോക്സോ കുറ്റവും ചുമത്തും. കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് എഫ്.ഐ.ആറിൽ.
ഇടവക വികാരിയായിരുന്ന എബ്രഹാം വർഗീസ് 16 വയസ്സ് മുതൽ തന്നെ പീഡിപ്പിച്ചിരുന്നതായി വീട്ടമ്മ പറയുന്നു. ഇക്കാര്യം വിവാഹശേഷം ഫാ. ജോബ് മാത്യുവിനോട് കുമ്പസരിച്ചു. ഇൗ വിവരം ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി ജോബ് മാത്യു പലവട്ടം പീഡിപ്പിച്ചു. ഒപ്പം പഠിച്ച ഫാദര്‍ ജോണ്‍സണ്‍ വി.മാത്യുവിനോട് വൈദികരുടെ ചൂഷണം തുറന്നുപറഞ്ഞതായി സ്ത്രീ മൊഴി നൽകി. ഇതോടെ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി ഫാ. ജോണ്‍സണ്‍ വി.മാത്യുവും പീഡിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
മോർഫ് ചെയ്ത ചിത്രങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. വീടുകളിലും ആഡംബര ഹോട്ടലുകളിലും െവച്ചായിരുന്നു പീഡനമെന്നും മൊഴിയിലുണ്ട്. മാനസികനില തെറ്റുമെന്ന സ്ഥിതിയായപ്പോഴാണ് ഫാ. ജെയ്സ് കെ.ജോർജിന് മുന്നിൽ കൗണ്‍സലിങ്ങിന് പോയത്. ഇതോടെ പീഡനവിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി കൊച്ചിയിലെ ഹോട്ടലിൽവെച്ച് ഈ വൈദികനും പീഡിപ്പിച്ചു.
ഹോട്ടലിെൻറ ബിൽ നൽകാൻ സുഹൃത്തിെൻറ വീട്ടിൽനിന്ന് ഏഴരപവൻ സ്വര്‍ണം മോഷ്ടിക്കേണ്ട ഗതികേട് വന്നെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഹോട്ടൽ ബിൽ ഇ-മെയിലിൽ കണ്ടതോടെയാണ് വൈദികരുടെ ചൂഷണം ഭര്‍ത്താവ് അറിഞ്ഞത്. തുടർന്ന് ഭർത്താവ് തന്നെ വീട്ടിലേക്ക് മടക്കിയയച്ചതായും യുവതി വെളിപ്പെടുത്തി.
ൈക്രംബ്രാഞ്ച് വീട്ടമ്മയുടെ രഹസ്യമൊഴി ഒൗദ്യോഗികമായി രേഖപ്പെടുത്തും. െഎ.ജി ശ്രീജിത്തിെൻറ നേതൃത്വത്തിൽ എസ്.പി സാബുമാത്യുവിെൻറ നേതൃത്വത്തിലാണ് അന്വേഷണം.
സഭാചട്ടം ലംഘിക്കുന്ന വൈദികരെ സംരക്ഷിക്കില്ല -കാതോലിക്കാ ബാവ
ചാത്തന്നൂർ: സഭാചട്ടങ്ങൾക്ക് വിരുദ്ധമായി വൈദികർ നടത്തുന്ന പ്രവൃത്തികൾക്ക് സഭ ഒരു സംരക്ഷണവും നൽകില്ലെന്ന് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ. വരിഞ്ഞവിള പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭക്ക് ആത്മീയമായ ഭരണനേതൃത്വം മാത്രമേ ഉള്ളൂ. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കേണ്ടത് സർക്കാറാണ്. പിതാക്കന്മാർ കൈമാറിതന്ന വിശ്വാസം കെടാതെ സൂക്ഷിക്കാൻ പുരോഹിതരും മെത്രാപ്പോലീത്തമാരും വിശ്വാസികളും ഒരുപോലെ ബാധ്യസ്ഥരാണ്. പുരോഹിതർ ധാർമികമൂല്യങ്ങളുടെ കാവൽക്കാർ ആണെന്ന ബോധ്യം എല്ലാവരും ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.