മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്
text_fieldsതിരുവനന്തപുരം: കായികതാരം മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സുഹൃത്തിനെ ബലാത്സംഗം ചെയ്ത പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിച്ചില്ലെന്നും അവർ സംരക്ഷിക്കപ്പെടുകയാണെന്നുമാണ് മയൂഖ വാർത്തസമ്മേളനത്തിൽ ആരോപിച്ചത്.
നിലവിൽ ലോക്കൽ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ ഇരയായ യുവതിയും സംശയം പ്രകടിപ്പിച്ചിരുന്നു. തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിയുടെ പ്രത്യേക അഭ്യർഥനകൂടി പരിഗണിച്ചാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
പീഡനത്തിന് ഇരയായ യുവതി റൂറൽ എസ്.പിക്കെതിരെ തുടർച്ചയായി ആരോപണം ഉന്നയിച്ചിരുന്നു. കേസ് കൈമാറി ഡി.ജി.പി ഉത്തരവിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.