പീഡനത്തിനിരയായ 14കാരിയുടെ ഗർഭം അലസിപ്പിക്കാൻ ഹൈകോടതി അനുമതി
text_fieldsകൊച്ചി: ആറുമാസം ഗർഭിണിയായ 14കാരിക്ക് ഗർഭച്ഛിദ്രം നടത്താൻ ഹൈകോടതിയുടെ അനുമതി. പീ ഡനത്തെത്തുടർന്ന് ഗർഭിണിയായ പെൺകുട്ടിയുടെ 24 ആഴ്ചയിലേറെ വളർച്ചയുള്ള ഗർഭം അലസി പ്പിക്കാനാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. നിലവിലെ നിയമം അനുവദിക്കാത്തതിനാൽ ഗർഭം അലസിപ്പി ക്കാൻ അനുമതി തേടി 14കാരിയുടെ പിതാവ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഗർഭച്ഛിദ്രം നടത്താനുള്ള കാലാവധി രാജ്യത്ത് നിയമം മൂലം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും അലസിപ്പിക്കാൻ തയാറാണെന്ന പെൺകുട്ടിയുടെ നിലപാട് മെഡിക്കൽ ബോർഡ് പരിശോധിച്ച് അംഗീകരിച്ച സാഹചര്യത്തിലാണ് അനുമതി നൽകുന്നതെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഗർഭാവസ്ഥ തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള പെൺകുട്ടിയുടെ അവകാശം ഭരണഘടന ഉറപ്പുനൽകുന്ന പൗരസ്വാതന്ത്ര്യത്തിെൻറ പരിധിയിൽ വരുമെന്നും കോടതി വ്യക്തമാക്കി.
വിവാഹിതനൊപ്പം ഒളിച്ചോടിയ 14കാരിയെ മംഗളൂരുവിൽനിന്ന് അഞ്ചുമാസം കഴിഞ്ഞാണ് പൊലീസ് കണ്ടെത്തിയത്. ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. എന്നാൽ, മകളുടെ ഗർഭച്ഛിദ്രത്തിന് അനുമതി തേടി സെഷൻസ് കോടതിയെ പിതാവ് സമീപിച്ചെങ്കിലും അനുവദിച്ചില്ല. തുടർന്നാണ് ഹരജി ഹൈകോടതിയിലെത്തിയത്. ഗർഭാവസ്ഥ തുടരുന്നത് പെൺകുട്ടിയുടെ ജീവന് ഭീഷണിയായതിനാൽ എത്രയും വേഗം അലസിപ്പിക്കണമെന്നായിരുന്നു മെഡിക്കൽ ബോർഡിെൻറ റിപ്പോർട്ട്. ഇത് കണക്കിലെടുത്ത് രണ്ടുദിവസത്തിനുള്ളിൽ നടപടിയെടുക്കാനാണ് ഉത്തരവിൽ പറയുന്നത്.
അബോർഷനെത്തുടർന്ന് പുറത്തെടുക്കുന്ന കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടാൽ അതിെൻറ ആരോഗ്യസംരക്ഷണത്തിന് സാധ്യമായ നടപടി സ്വീകരിക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ക്രിമിനൽ കേസ് നിലവിലുള്ളതിനാൽ ഗർഭസ്ഥശിശുവിെൻറ കോശങ്ങൾ ഡി.എൻ.എ പരിശോധനക്ക് സൂക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.