Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 7:27 PM IST Updated On
date_range 29 Jan 2022 7:40 PM ISTഅഡ്വ. ജഹാംഗീറിനെതിരെ സ്ത്രീപീഡനക്കേസ്
text_fieldsbookmark_border
ഹൈ കോടതി അഭിഭാഷകനായ അഡ്വ. ജഹാംഗീറിനെതിരെ സ്ത്രീപീഡനക്കേസ്. കോഴിക്കോട് സ്വദേശിനിയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എലത്തൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി.
2021 മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ നടക്കാവിലെ ഒരു ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്നാണ് 34 കാരിയുടെ മൊഴി. മൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ജഹാംഗീറിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും മുപ്പതിലധികം സ്ത്രീകൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്നും ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ സമൂഹമാധ്യമം മുഖേന അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story