Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജ​ബീ​ന ഇ​ർ​ഷാ​ദി​ന്​...

ജ​ബീ​ന ഇ​ർ​ഷാ​ദി​ന്​ ​നേ​രെ ബലാത്സംഗ ഭീഷണി: പ്രതികളെ ഉടൻ അറസ്​റ്റ്​ ചെയ്യണം–വെൽഫെയർ പാർട്ടി

text_fields
bookmark_border
ജ​ബീ​ന ഇ​ർ​ഷാ​ദി​ന്​ ​നേ​രെ ബലാത്സംഗ ഭീഷണി: പ്രതികളെ ഉടൻ അറസ്​റ്റ്​ ചെയ്യണം–വെൽഫെയർ പാർട്ടി
cancel

തി​രു​വ​ന​ന്ത​പു​രം: വി​മ​ൻ ജ​സ്​​റ്റി​സ് മൂ​വ്മെൻറ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ജ​ബീ​ന ഇ​ർ​ഷാ​ദി​നു​നേ​രെ വ​ധ​ഭീ​ഷ​ണി​യും ബ​ലാ​ത്സം​ഗ​ഭീ​ഷ​ണി​യും ഉ​യ​ർ​ത്തി അ​ശ്ലീ​ല ഭാ​ഷ​യി​ൽ ക​ത്ത​യ​ച്ച​വ​രെ ഉ​ട​ൻ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം ആ​വ​ശ്യ​പ്പെ​ട്ടു.

സ്ത്രീ​ത്വ​ത്തെ അ​വ​ഹേ​ളി​ക്കും​വി​ധം ക​ത്ത​യ​ച്ച​ത് പാ​ല​ത്താ​യി വി​ഷ​യ​ത്തി​ൽ അ​വ​ർ ഉ​യ​ർ​ത്തി​യ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ അ​നു​ര​ണ​ന​മാ​ണ്.പൊ​തു​രം​ഗ​ത്തു​ള്ള സ്ത്രീ​ക​ളെ തെ​ര​ഞ്ഞു​പി​ടി​ച്ച് അ​വ​ഹേ​ളി​ക്കു​ന്ന സം​ഘ്പ​രി​വാ​ർ ശൈ​ലി​ത​ന്നെ​യാ​ണി​ത്.

സം​ഘ്പ​രി​വാ​റു​കാ​ർ ചെ​യ്യു​ന്ന ഇ​ത്ത​രം നീ​ച​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രെ പൊ​ലീ​സ് മൗ​നം പാ​ലി​ക്കു​ക​യാ​ണ് പ​തി​വ്. കു​റ്റ​വാ​ളി​യെ ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി​ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മു​ഖ്യ​മ​ന്ത്രി​ക്കും ഡി.​ജി.​പി​ക്കും പ​രാ​തി ന​ൽ​കി.

ഫാ​ഷി​സ​കാ​ല​ത്തെ പെ​ൺ​പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ദി​ശാ​ബോ​ധം ന​ൽ​കു​ന്ന ഇ​ട​പെ​ട​ലു​ക​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച സ്ത്രീ ​നേ​തൃ​ത്വ​ത്തി​നു​നേ​രെ​യാ​ണ് അ​ശ്ലീ​ല​ഭാ​ഷയെന്ന് വി​മ​ൻ ജ​സ്​​റ്റി​സ് മൂ​വ്​​മെൻറ്​ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​നി വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സു​ബൈ​ദ ക​ക്കോ​ടി, ഉ​ഷാ​കു​മാ​രി, മും​താ​സ് ബീ​ഗം, ച​ന്ദ്രി​ക കൊ​യ്​​ലാ​ണ്ടി, അ​സൂ​റ ടീ​ച്ച​ർ, സു​ഫീ​റ എ​ര​മം​ഗ​ലം, കെ.​പി. സ​ൽ​വ, കെ.​കെ. റ​ഹീ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare partyrape threatjabeena irshad
News Summary - Threat of rape: Defendants should be arrested immediately - Welfare Party
Next Story