പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ യുവാക്കൾ പിടിയിൽ
text_fieldsപെരുമ്പടപ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് യുവാക്കൾ പിടിയിൽ. വെളിയങ്കോട് തണ്ണിത്തുറ കടപ്പുറത്ത് തണ്ടാൻ കോളിൽ അഫ്നാസ് (21), പുന്നയൂർക്കുളം പൂഴിക്കള മാളിയേക്കൽ ഷിനാസ് (19) എന്നിവരെയാണ് പെരുമ്പടപ്പ് എസ്.ഐ വിനോദ് വലിയാട്ടൂരിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. പെൺകുട്ടികൾ ദലിത് വിഭാഗക്കാരായതിനാൽ കേസ് തിരൂർ ഡിവൈ.എസ്.പിക്ക് കൈമാറി.
കഴിഞ്ഞ മേയ് 29ന് സ്റ്റേഷൻ പരിധിയിലെ പ്ലസ്ടു വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലാണ് അഫ്നാസിനെ അറസ്റ്റ് ചെയ്തത്. വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെ അഫ്നാസ് ഫോണിൽ ബന്ധപ്പെടുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പെൺകുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തു. ഇയാൾ നൽകിയ വിവരത്തെതുടർന്ന് എടപ്പാൾ നടുവട്ടത്തെ വാടകവീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയെ കഴിഞ്ഞ ശനിയാഴ്ച വീട്ടിൽനിന്ന് കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് ഷിനാസ് അറസ്റ്റിലായത്. എടക്കഴിയൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടികളെയും പ്രതികളെയും രാത്രി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. യുവാക്കളെ കോടതി റിമാൻഡ് ചെയ്തു. തിരൂർ ഡിവൈ.എസ്.പി പി. ഉല്ലാസ്, പൊന്നാനി സി.ഐ സണ്ണി ചാക്കോ എന്നിവരാണ് കേസന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.