പീഡനത്തിനിരയായ കുട്ടികളെ തിരിച്ചറിയുന്നതരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വിവരം നല്‍കുന്നത് കുറ്റകരം –ഹൈകോടതി
text_fieldsകൊച്ചി: പീഡനത്തിനിരയായ കുട്ടികളെ തിരിച്ചറിയുന്നതരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വിവരങ്ങള്‍ നല്‍കലും പ്രചരിപ്പിക്കലും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമപ്രകാരം കുറ്റകരമെന്ന് ഹൈകോടതി. വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകനെതിരെ നടപടിയുണ്ടാകാതിരുന്നപ്പോള്‍ ഒരു സന്നദ്ധ സംഘടനയുടെ നിയമോപദേഷ്ടാവ് വിവരങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനത്തെുടര്‍ന്നെടുത്ത കേസിലാണ് കോടതിയുടെ നിരീക്ഷണം.
തിരുവനന്തപുരം ജില്ലയിലെ ഒരു സ്കൂളില്‍ അധ്യാപകന്‍ മൂന്ന് വിദ്യാര്‍ഥിനികളെ അപമാനിച്ച സംഭവമാണ് ഫേസ്ബുക്കില്‍ വിവരണമായി നല്‍കാനിടയായത്.
അധ്യാപകനെതിരെ നടപടിയുണ്ടാകാത്തതിനാല്‍ ഇക്കാര്യം വ്യക്തമാക്കി കുട്ടികളുടെ വിദ്യാഭ്യാസ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നിയമോപദേഷ്ടാവായ എസ്.ആര്‍. സുധീഷ് കുമാര്‍ സംഭവം വിവരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. എന്നാല്‍, പീഡനത്തിനിരയായ കുട്ടികളെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ ഉണ്ടെന്ന് കണ്ടത്തെി ബാലാവകാശ കമീഷന്‍ വിഷയത്തില്‍ ഇടപെട്ടു. സംഭവം അന്വേഷിച്ച് നടപടിയെടുക്കാന്‍ തിരുവനന്തപുരം റൂറല്‍ എസ്.പിക്ക് ഉത്തരവും നല്‍കി. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുധീഷ് കുമാര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
വിദ്യാര്‍ഥിനികളിലൊരാളുടെ പിതാവിന്‍െറ പരാതിയില്‍ വിഷയം സ്കൂള്‍ ഹെഡ്മാസ്റ്റര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയതായി എസ്.പി കോടതിയെ അറിയിച്ചു. പരാതി ഗൗരവമുള്ളതല്ളെന്ന് കണ്ടത്തെിയെങ്കിലും അധ്യാപകന്‍െറ ഭാഗത്ത് വീഴ്ചയുണ്ടായെന്നുകണ്ട് വകുപ്പുതല നടപടി സ്വീകരിച്ചതായും റിപ്പോര്‍ട്ട് നല്‍കി. സംഭവശേഷം അഞ്ചുവര്‍ഷം കഴിഞ്ഞാണ് ഹരജിക്കാരന്‍ വിവരാവകാശ നിയമപ്രകാരം വസ്തുതകള്‍ ശേഖരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കുറ്റക്കാരനായ അധ്യാപകനെതിരെ നടപടി വേണമെന്ന സദുദ്ദേശ്യത്തോടെയാണ് ഫേസ്ബുക്കില്‍ വിവരങ്ങള്‍ നല്‍കിയതെന്നായിരുന്നു ഹരജിക്കാരന്‍െറ വാദം.
എന്നാല്‍, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരം ഇത്തരത്തില്‍ ഇരകളെ തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നത് കുറ്റകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കുട്ടിയുടെ പേര്, വിലാസം, സ്കൂള്‍, മാതാപിതാക്കളുടെ പേര് തുടങ്ങിയ വിവരങ്ങളൊന്നും പരസ്യമാക്കാന്‍ പാടില്ളെന്ന് നിയമത്തില്‍ പറയുന്നുണ്ട്. അതിനാല്‍, ഹരജിക്കാരനെതിരായ അന്വേഷണം തുടരാമെന്നും കേസില്‍ ഇടപെടുന്നില്ളെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.