പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ആറംഗ സംഘം അറസ്റ്റില്‍
text_fieldsകാക്കനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ആറംഗ സംഘം അറസ്റ്റിൽ. പോണേക്കര ചങ്ങമ്പുഴ റോഡ് തുണ്ടത്തില്‍ അക്ഷയ് (20), തുതിയൂര്‍ ആനമുക്ക് വടക്കേവെളിയില്‍ ജെയ്സന്‍ (32), തുതിയൂര്‍ മാന്ത്രയില്‍ രാഹുല്‍ (23), തുതിയൂര്‍ പള്ളിപ്പറമ്പ് വീട്ടില്‍ സണ്ണി എന്ന സിന്‍സിലാവോസ് (19), ചാവക്കാട് കോട്ടപ്പടി ചോളയില്‍ വീട്ടില്‍ അഖില്‍ (24), തുതിയൂര്‍ ആനന്ദ് വിഹാറില്‍ സതീഷ് (31) എന്നിവരാണ് അറസ്റ്റിലായത്. പ്രണയം നടിച്ച് പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാവ് തൃക്കാക്കര സ്റ്റേഷനില്‍ ഒരാഴ്ചമുമ്പ് പരാതി നല്‍കിയിരുന്നു. ഇതിനിടെ വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയെ മാതാവ് സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. വിവാഹം വാഗ്ദാനം നല്‍കിയാണ് 2014 മുതൽ പ്രതികള്‍ ഓരോരുത്തരായി പെണ്‍കുട്ടിയെ വരുതിയിലാക്കിയത്.
പ്രതികളില്‍ ഒരാളായ അഖില്‍ പെണ്‍കുട്ടിയെ പഴനിയില്‍കൊണ്ടുപോയി താലികെട്ടിയതായും പൊലീസിന് വിവരം ലഭിച്ചു. പെണ്‍കുട്ടിയെ ഫേസ് ബുക്ക് മുഖേന പരിചയപ്പെട്ട അക്ഷയാണ് ആദ്യം പീഡനത്തിന് ഇരയാക്കിയത്. സിഗരറ്റും ബിയറും പെണ്‍കുട്ടിക്ക് നല്‍കാറുണ്ടായിരുന്നതായി പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. ഇതില്‍ ഒന്നാം പ്രതി അക്ഷയ്, രണ്ടാം പ്രതി ജെയ്സൺ, മൂന്നാം പ്രതി രാഹുല്‍ എന്നിവര്‍ പലപ്പോഴായി പെണ്‍കുട്ടിക്ക് കഞ്ചാവും മദ്യവും നല്‍കിയതായാണ് മൊഴിയിലുള്ളത്. ആറാം പ്രതി സതീഷ് മയക്കുമരുന്ന് കുത്തിവെച്ചതായും പറയുന്നു.
പെണ്‍കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച സ്‌റ്റേഷനിലെത്തിച്ചശേഷം എറണാകുളം മെഡിക്കല്‍ കോളജില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കിയിരുന്നു. അന്ന് തന്നെ പ്രതികളില്‍ രണ്ടുപേര്‍ കസ്റ്റഡിയിലാവുകയും ചെയ്തു. ആദ്യം പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മാൻ മിസ്സിങ്ങിന് കേസെടുത്ത പൊലീസ്, തിങ്കളാഴ്ചയാണ് പ്രതികള്‍ക്കെതിരെ പീഡനക്കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ ചില്‍ഡ്രൻസ് ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.തൃക്കാക്കര അസി. കമീഷണര്‍ എം. ബെനോയയുടെ നേതൃത്വത്തില്‍ കളമശ്ശേരി സി.ഐ എസ്. ജയകൃഷ്ണന്‍, തൃക്കാക്കര എസ്.ഐ എ.എൻ. ഷാജു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.