വാഹനം എത്തിയിട്ടും ദ്രുതകർമസേന എത്തിയില്ല
text_fieldsകൊല്ലങ്കോട്: ദ്രുതകർമസേനക്ക് വാഹനമെത്തിയിട്ടും സേനയെത്തിയില്ല. കെ. ബാബു എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ചാണ് പത്തര ലക്ഷം രൂപ വകയിരുത്തി വാഹനം ലഭിച്ചത്. എന്നാൽ സേനക്കുള്ള ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ നിലവിലെ ഉദ്യോഗസ്ഥർക്ക് അധികം ഓടേണ്ട അവസ്ഥയാണുണ്ടാവുക. വാഹനം അനുവദിച്ചത് കർഷകരും നാട്ടുകാരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും വാഹനത്തിനാവശ്യമായ ഉദ്യോഗസ്ഥരെ ആനശല്യം ഒഴിയുന്നതുവരെ നിയമിക്കാൻ നടപടി വേണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
ദ്രുതകർമസേനയുടെ ഒരു വാഹനത്തിൽ വനം വകുപ്പിലെ ഒരു ഡെപ്യൂട്ടി റേഞ്ചർ, രണ്ട് സെക്ഷൻ ഫോറസ്റ്റർമാർ, നാല് ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ, രണ്ട് ഡ്രൈവർമാർ, അഞ്ച് വാച്ചർമാർ എന്നീ ഒഴിവുകളാണ് നികത്തേണ്ടത്. നിലവിൽ 20 വാച്ചർമാർ ഉള്ളത് ഉപയോഗിക്കാം. മറ്റുദ്യോഗസ്ഥരുടെ കുറവ് നികത്തിയില്ലെങ്കിൽ മുതലമട, എലവഞ്ചേരി, കൊല്ലങ്കോട്, അയിലൂർ, നെല്ലിയാമ്പതി എന്നീ പ്രദേശത്തേക്കുള്ള പ്രവർത്തനത്തെ ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.