പശ്ചിമഘട്ട മലനിരകളിൽ നിന്ന് നാലു പുതിയ സസ്യങ്ങൾ
text_fieldsകോട്ടക്കൽ: പശ്ചിമഘട്ട മലനിരകളിൽ നാലു പുതിയ സസ്യങ്ങളെ കണ്ടെത്തി. കോട്ടക്കൽ ആര്യവൈദ്യശാല ഔഷധസസ്യ ഗവേഷണകേന്ദ്രത്തിലെ സസ്യവർഗീകരണ വിഭാഗം സീനിയർ സയൻറിസ്റ്റ് ഡോ. കെ.എം. പ്രഭുകുമാറിെൻറയും കേന്ദ്രം ഡയറക്ടർ ഡോ. ഇന്ദിര ബാലചന്ദ്രെൻറയും നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് പുതുസസ്യങ്ങളെ ശാസ്ത്രലോകത്തിന് മുന്നിലെത്തിച്ചത്.
പാലക്കാടൻ മലനിരകളുടെ ഭാഗമായ ധോണി പാലമല വനാന്തർഭാഗങ്ങളിൽനിന്ന് മുത്തിൾ കുടുംബത്തിൽപെടുന്ന പ്യുസിഡാനം പ്രദീപിയാനം, മുത്തികുളം എലിവാൽമലയിൽനിന്ന് ഓർക്കിഡ് വിഭാഗത്തിൽപെടുന്ന ഒബ്റോണിയ മുത്തികുളമെൻസിസ്, ഇടുക്കി മീശപ്പുലിമല പുൽമേടുകളിൽനിന്ന് കണ്ണാംതളി കുടുംബത്തിൽപെടുന്ന ജൻഷിയാന ശശിധരാനി, എറണാകുളം ശൂലമുടി മലകളിൽനിന്ന് പർപ്പാടക പുല്ല് വിഭാഗത്തിൽപെടുന്ന ഹിഡിയോടിസ് ശൂലമുടിയാനസ് എന്നിവയാണ് സസ്യലോകത്തിലെ പുതിയ അതിഥികൾ.
മാലിയങ്കര എസ്.എൻ.എം കോളജിൽ ഗവേഷകനായ വി.വി. നവീൻകുമാർ, ഗവേഷകരായ ഡോ. വി.എസ്. ഹരീഷ്, ഡോ. കെ. പ്രസാദ്, എൻ. ഭവദാസ്, രാം പ്രദീപ് എന്നിവരും ഉൾപ്പെടുന്നതാണ് ഗവേഷകസംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.