അപൂർവ വൈറസ് പനി: കൂടുതൽ പേർക്ക് പകർന്നതായി സൂചന; വിദഗ്ധ സംഘം പരിശോധന പൂർത്തിയാക്കി
text_fieldsപേരാമ്പ്ര: കോഴിക്കോട് അപൂർവ വൈറസ് പനി ബാധിച്ച് കുടുംബത്തിെല മൂന്നു പേർ മരിച്ച സംഭവത്തിൽ വിദഗ്ധ സംഘം പരിശോധന പൂർത്തിയാക്കി. മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വിഭാഗം മേധാവി ഡോ. അരുൺ കുമാറിെൻറ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയുെട ആദ്യ ഫലം നാളെ ലഭിക്കും. കേന്ദ്രത്തിനും ഇത് സംബന്ധിച്ച റിപ്പോർട്ട് കൈമാറും.
അപൂർവ വൈറസ് രോഗത്തിെൻറ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. പനി പ്രതിരോധിക്കാന്‍ ജില്ലാതല ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. രോഗം ബാധിച്ച് മരിച്ചവരുടെ രക്ത-സ്രവ സാമ്പിളുകൾ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിെൻറ ഫലവും നാളെ ലഭിക്കുമെന്നാണ് കരുതുന്നത്. 30 ഒാളം കുടുംബങ്ങൾ പ്രദേശത്തു നിന്ന് മാറിത്താമസിച്ചിട്ടുണ്ട്.
വളച്ചുകെട്ടിയിൽ മൂസയുടെ മക്കളായ സാബിത്ത് (23), സ്വാലിഹ് (26), ഇവരുടെ പിതൃസഹോദരൻ വളച്ചുകെട്ടിയിൽ മൊയ്തീൻ ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം(51) എന്നിവരാണ് രണ്ടാഴ്ചക്കിടെ മരിച്ചത്. മൂസയും സ്വാലിഹിെൻറ ഭാര്യ ആത്തിഫയും ഇതേ രോഗം ബാധിച്ച് ചികിത്സയിലാണ്. മൂസ അതിഗുരുതരാവസ്ഥയിലാണ്. ആത്തിഫയെ ശനിയാഴ്ച പുലർച്ച എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ, മരിച്ചവരുടെ ബന്ധുവും അയൽവാസിയുമായ നൗഷാദ്, സാബിത്തിനെ പരിചരിച്ച പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ജനി എന്നിവരെ പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പ്രദേശത്ത് അഞ്ചു പേർക്കുകൂടി ൈവറസ് പനി ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. 25 ഒാളം പേർ നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.