Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്ക്​ യാത്രികരെ...

ബൈക്ക്​ യാത്രികരെ ഇടിച്ചിട്ട്​ വനിത ​​േഡാക്​ടറുടെ ​കാറോട്ടം

text_fields
bookmark_border
ബൈക്ക്​ യാത്രികരെ ഇടിച്ചിട്ട്​ വനിത ​​േഡാക്​ടറുടെ ​കാറോട്ടം
cancel



െകാല്ലം: അമിതവേഗത്തിൽ കാറോടിച്ച വനിത ഡോക്​ടർ ദേശീയപാതയിൽ ഭീതിപരത്തി. ചൊവ്വാഴ്​ച വൈകീട്ടാണ്​ സംഭവം. ​േദശീയപാതയിൽ ​മേവറം ഭാഗത്തുനിന്ന്​ കൊല്ല​േത്തക്ക്​ വരികയായിരുന്ന ​േഡാക്​ടറുടെ ആഡംബര കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചു. ആദ്യം മാരുതി കാറിലിടിച്ചശേഷം മുന്നോട്ടുപോയ കാർ എതിരെ വന്ന ​ബൈക്ക്​ ഇടിച്ചുവീഴ്​ത്തി. ബൈക്ക്​ യാ​ത്രികർ നിലത്തുവീ​െണങ്കിലും ഡോക്​ടർ കാർ നിർത്തിയില്ല. പിന്നീട്​ മറ്റൊരു ബൈക്കിലും ഇടിച്ചു.

ഇതിനിടെ ആദ്യം ഇടിച്ച മാരുതി കാറിലെയും ബൈക്കിലെയും യാത്രക്കാർ പിന്നാലെയെത്തി കാർ വളഞ്ഞു. ഇതോടെ ബൈക്ക്​ യാത്രക്കാർക്കുേനരെ ഇവർ കൈയേറ്റത്തിനും ശ്രമിച്ചു. നാട്ടുകാർ തടിച്ചുകൂടിയതോടെ ക​ൺ​ട്രോൾ റൂം പൊലീസും ഇൗസ്​റ്റ്​ ​െപാലീസും സ്​ഥലത്തെത്തി. ഇവരെ പൊലീസ്​ വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ പിങ്ക്​ ​െപാലീസ്​ സ്​ഥലത്തെത്തി  ഇൗസ്​റ്റ്​ ​സ്​റ്റേഷനിലേക്ക്​ കൊണ്ടുപോവുകയായിരുന്നു.

തുടർന്ന്​ ​ൈവദ്യപരിശോധനക്കായി ജില്ല ആശുപത്രിയിലേക്ക്​ മാറ്റി. മദ്യലഹരിയിലായിരുന്നു ഇവർ വാഹന​ം ഒാടിച്ചിരുന്നതെന്ന്​ നാട്ടുകാർ ആരോപിച്ചു. എന്നാൽ, ​മദ്യപിച്ചതായി അറിയില്ലെന്നും വൈദ്യപരിശോധനക്ക്​ ശേഷമേ ഇത്​ സ്​ഥിരീകരിക്കാനാവൂവെന്നും പൊലീസ്​ പറഞ്ഞു. സംഭവത്തെ തുടർന്ന്​ ദേശീയപാതയിൽ ഏറെേനരം ഗതാഗതതടസ്സമുണ്ടായി. 


 




 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalamnewsRash Drivinglady doctorkollam police
News Summary - Rash Driving: drunk lady doctor arrested in kollam police -kerala news
Next Story