നിയമനിര്‍മാണ സഭകള്‍ കടമ മറക്കുന്നത് ആപത്ത് -രാഷ്ട്രപതി
text_fieldsകൊച്ചി: നിയമനിര്‍മാണ സഭകള്‍ സ്വന്തം കടമ മറക്കുന്നത് ജനാധിപത്യത്തിന് ആപത്താണെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. ജനപ്രതിനിധികളെ ആരും ക്ഷണിച്ചുകൊണ്ടുവന്ന് ഇരുത്തിയതല്ളെന്നും ജനങ്ങളുടെ പിന്തുണ നേടിയും വോട്ട് അഭ്യര്‍ഥിച്ചുമാണ് സ്ഥാനത്ത് എത്തിയതെന്ന് മറക്കരുതെന്നും രാഷ്ട്രപതി മുന്നറിയിപ്പ് നല്‍കി. പ്രഗല്ഭ അഭിഭാഷകനും രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണിയുടെ പിതാവുമായ കെ.എസ്. രാജാമണിയുടെ ആറാമത് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ’70ല്‍ എത്തിയ ഇന്ത്യ’ എന്നതായിരുന്നു പ്രഭാഷണ വിഷയം.
ഇന്ത്യയുടെ പുരാതന സര്‍വകലാശാലകളെല്ലാം സ്വതന്ത്രചിന്തകളെ പ്രോത്സാഹിപ്പിക്കുകയും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും അവസരമൊരുക്കുകയും ചെയ്തിട്ടുണ്ട്. ഈ പാരമ്പര്യം ആധുനിക സര്‍വകലാശാലകള്‍ മറക്കരുത്. സ്ത്രീകളെ ദ്രോഹിക്കുന്നവര്‍ക്ക് സംസ്കാരമുള്ള സമൂഹമെന്ന് അവകാശപ്പെടാനാകില്ളെന്നും അദ്ദേഹം പറഞ്ഞു.
15ാം ലോക്സഭയുടെ 41.6 ശതമാനം സമയവും ബഹളംമൂലം നഷ്ടമായെന്നത് ഞെട്ടലോടെയാണ് ഓര്‍ക്കേണ്ടത്. 16ാം ലോക്സഭയുടെ 16 ശതമാനം സമയമാണ് ഇതുവരെ നഷ്ടമായത്.നിയമസഭകളുടെയും ലോക്സഭയുടെയും നടുത്തളങ്ങള്‍ ഏറ്റുമുട്ടലിന് വേദിയാകരുത്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം മുഖ്യ പരിഗണന വിഷയമാകണമെന്നും രാഷ്ട്രപതി പറഞ്ഞു. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.