രാഷ്ട്രീയ കിസാന്‍ മഹാസംഘ് മഹാപഞ്ചായത്ത് 20 ഇടങ്ങളിൽ
text_fieldsകൊച്ചി: ഡല്‍ഹി കര്‍ഷക സമരത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒളിച്ചോടുന്നതില്‍ പ്രതിഷേധിച്ചും വിവിധ കര്‍ഷക വിഷയങ്ങള്‍ ഉയര്‍ത്തിയും കിസാന്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കാൻ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന നേതൃസമ്മേളനം തീരുമാനിച്ചു. 20 കേന്ദ്രങ്ങളിൽ നടക്കുന്ന കിസാൻ മഹാപഞ്ചായത്തിന് ഡിസംബർ 20ന് പാലക്കാട് തുടക്കമാകും.
നേതൃസമ്മേളനത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്മാന് അഡ്വ. ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരുന്നു. ദേശീയ കോഓഡിനേറ്റര്‍ അഡ്വ. കെ.വി. ബിജു, വൈസ് ചെയര്മാന് ജോയി കണ്ണഞ്ചിറ, മുതലാംതോട് മണി, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, ജെയിംസ് വടക്കന്‍, ജിന്നറ്റ് മാത്യു, ആയാംപറമ്പ് രാമചന്ദ്രന്, ജോര്‍ജ് സിറിയക്, സി.ടി. തോമസ്, ഉണ്ണികൃഷ്ണന് ചേര്‍ത്തല, ഹരിദാസ് കല്ലടിക്കോട്, പി.പി. ഏനു, സജീഷ് കൂത്തന്നൂര്‍, ചാക്കപ്പന് ആന്റണി, പി. രവീന്ദ്രന്, സിറാജ് കൊടുവായൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.