രസിലയുടെ മരണത്തില്‍ നടുങ്ങി ജന്മനാടും സഹപ്രവര്‍ത്തകരും
text_fieldsപയമ്പ്ര: കൊലപാതകിയുടെ കരങ്ങള്‍ കഴുത്തില്‍ മുറുകുന്നതിന്‍െറ മിനിറ്റുകള്‍ക്കു മുമ്പും രസില അന്വേഷിച്ചത് നാട്ടിലെ വിവരങ്ങള്‍.
ഞായറാഴ്ച വൈകീട്ട് പുണെയിലെ ഹിന്‍ജേവാഡിയിലെ ഇന്‍ഫോസിസ് പാര്‍ക്കില്‍ കൊല്ലപ്പെട്ട സിസ്റ്റം എന്‍ജിനീയര്‍ പയമ്പ്ര സ്വദേശിനി ഒഴാമ്പൊയില്‍ രസില ബന്ധുവായ ധന്യയുമായി വാട്സ്ആപില്‍ ചാറ്റ് ചെയ്യുമ്പോള്‍ ചോദിച്ചറിഞ്ഞത് ഞായറാഴ്ച നാട്ടില്‍ നടക്കുന്ന റെസിഡന്‍സ് അസോസിയേഷനിലെ പരിപാടികളെക്കുറിച്ചാണ്.
ഉച്ചക്ക് 11.45 വരെ ധന്യയോട് കെ.കെ.ആര്‍. റെസിഡന്‍റ്സ് അസോസിയേഷന്‍െറ കലാപരിപാടികളുടെ ഫോട്ടോകളും വിഡിയോകളും ചോദിച്ചുവാങ്ങിക്കുകയായിരുന്നു. വൈകീട്ട് നാലു മണി മുതല്‍ ഓണ്‍ലൈനില്‍ കണ്ടില്ളെങ്കിലും രസില കൊല്ലപ്പെട്ടതറിയാതെ ധന്യ രാത്രി 10 മണി വരെ ബന്ധുക്കളായ കുട്ടികളുടെയും മറ്റും പരിപാടികളുടെ ഫോട്ടോയും വിഡിയോയും അയച്ചിരുന്നു. ബന്ധുക്കളും നാട്ടുകാരുമായി ഏറെ അടുപ്പം കാണിച്ച രസിലയെ ദുര്‍വിധി ഒഴിയാതെ വേട്ടയാടുകയായിരുന്നു.
രണ്ടുവര്‍ഷം മുമ്പാണ് മാതാവ് ലത മരിച്ചത്. മാതാവിന്‍െറ മരണം ഏറെ തളര്‍ത്തിയിരുന്നെങ്കിലും ദു$ഖത്തില്‍നിന്ന് മുക്തിനേടി വരവെയാണ് ജോലിക്കിടെ കൊല്ലപ്പെടുന്നത്. കഴിഞ്ഞ ഡിസംബര്‍ 12ന് മാതാവിന്‍െറ രണ്ടാം ശ്രാദ്ധത്തിന് കുറച്ചുദിവസത്തെ അവധിക്ക് നാട്ടില്‍വന്ന് രസില തിരിച്ചുപോകുകയായിരുന്നു. ജോലിയോട് അത്രമാത്രം ആത്മാര്‍ഥത പുലര്‍ത്തിയിരുന്നു രസില. ഈ യുവതിയുടെ മരണവാര്‍ത്തവന്നതോടെ ജന്മനാട് ശോകമൂകമായിരിക്കയാണ്.
തനിക്കുകിട്ടിയ അംഗീകാരത്തിന്‍െറ അടയാളമായ സര്‍ട്ടിഫിക്കറ്റ് വീടിന്‍െറ ഷോകേസില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. കുന്ദമംഗലത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മിലിട്ടറിയില്‍ ജോലിയുണ്ടായിരുന്ന പിതാവിനൊപ്പം കുടുംബസമേതം പുണെയിലേക്ക് പോകുകയായിരുന്നു. മൂന്നാം ക്ളാസ് മുതല്‍ അഞ്ചാം ക്ളാസ് വരെ പുണെയില്‍ പഠിച്ചശേഷം തുടര്‍പഠനത്തിന് കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ കേന്ദ്രീയ വിദ്യാലയത്തില്‍ ചേര്‍ന്നു. നാമക്കലിലെ സി.എം.എസ് കോളജിലെ ബി.ടെക് പഠനത്തിനുശേഷം രസിലക്ക് കാമ്പസ് ഇന്‍റര്‍വ്യൂവിലൂടെ ഇന്‍ഫോസിസില്‍ ജോലി ലഭിക്കുകയായിരുന്നു.
മൈസൂരുവില്‍നിന്ന് രണ്ടുവര്‍ഷം മുമ്പാണ് പുണെയിലേക്ക് ജോലിസ്ഥലം മാറിയത്. പ്രേജക്ടിനുശേഷം പുണെയില്‍ നിന്ന് മൈസൂരുവിലേക്ക് മാറണമെന്ന ആഗ്രഹം സുഹൃത്തുക്കളോടും ബന്ധുക്കളോടും രസില പങ്കുവെച്ചിരുന്നു. സെക്യൂരിറ്റിക്കാരന്‍ നിരന്തരം ശല്യം ചെയ്തിരുന്നതിനാല്‍ മേലധികാരികള്‍ക്ക് പരാതി നല്‍കിയതിന്‍െറ പകയാണ് രസിലയുടെ മരണത്തില്‍ കലാശിച്ചതെന്ന് പറയുന്നു.
ആത്മാര്‍ഥത മൂലമാണ് ഞായറാഴ്ചദിവസമായിരുന്നിട്ടും ജോലിക്കത്തെിയതെന്ന് ഇന്‍ഫോസിസ് ജീവനക്കാര്‍ പറയുന്നു. സഹജോലിക്കാരോട് ഏറെ അടുപ്പം കാണിച്ച രസിലയുടെ മരണം ജീവനക്കാരില്‍ ഞെട്ടലുളവാക്കിയിരിക്കുകയാണ്. ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ജോലിയില്‍ കയറിയ രസില പ്രോജക്ട് മാനേജരോടും സഹപ്രവര്‍ത്തകരോടുമൊത്ത് ഓണ്‍ലൈനില്‍ പ്രോജക്ട് തയാറാക്കിക്കൊണ്ടിരിക്കെയാണ് കാബിനില്‍ അക്രമിയത്തെിയത്. അഞ്ചുമണിക്കുശേഷം സഹപ്രവര്‍ത്തകര്‍ക്ക് രസിലയെ ഓണ്‍ലൈനിലോ ഫോണിലോ കിട്ടിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.